തൊഴുത്തിന് സമീപം സ്ഥാപിച്ച സിസിടിവി ക്യാമറയിൽ ഇയാളുടെ ദൃശ്യങ്ങൾ  പതിഞ്ഞു. സതീഷ് വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി ദീപക്കിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. 

പുണെ: പശുവുമായി പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടെന്നാരോപിച്ച് യുവാവിനെ അറസ്റ്റ് ചെയ്തു. 22 കാരനായ ദീപക് രാജ്‌വാദേയ്‌ക്കെതിരെ ഐപിസി സെക്ഷൻ 377 പ്രകാരമാണ് പൊലീസ് കേസെടുത്തതെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. ലോണാവാല പൊലീസ് സ്റ്റേഷനിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. പുണെ കുസ്ഗാവ് സ്വദേശിയാണ് പ്രതി. മെയ് 31നാണ് പരാതിക്കടിസ്ഥാനമായ സംഭവം. തൊഴുത്തിൽ നിന്ന് തന്റെ പശു അസാധാരണമായി കരയുന്നത് കേട്ട് ഉടമയായ സതീഷ് ​ഡ​ഗ്ദു കൊക്കരെ ചെന്ന് നോക്കിയപ്പോൾ വിവസ്ത്രനായ പ്രതി പശുവിനെ ബലമായി ലൈം​ഗിക ബന്ധത്തിലേർപ്പെടുന്നത് കണ്ടെതെന്ന് ഇയാൾ പരാതിയിൽ ആരോപിച്ചു.

കരച്ചിൽ നി‍ര്‍ത്താത്ത കുഞ്ഞുമക്കളെ ശ്വാസംമുട്ടിച്ച് കൊന്ന് കത്തിച്ചു, അമ്മയും ബന്ധുക്കളും പിടിയിൽ

സതീഷ് ഒച്ചവെച്ച് ആളെക്കൂട്ടിയതോടെ ദീപക് സംഭവസ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടു. എന്നാൽ, തൊഴുത്തിന് സമീപം സ്ഥാപിച്ച സിസിടിവി ക്യാമറയിൽ ഇയാളുടെ ദൃശ്യങ്ങൾ പതിഞ്ഞു. സതീഷ് വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി ദീപക്കിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. 

ഹൈദരാബാദിൽ കാറിനുള്ളിൽ പെൺകുട്ടി കൂട്ടബലാത്സം​ഗത്തിനിരയായി; എംഎൽഎയുടെ മകനും പ്രതിയെന്ന് ആരോപണം