ഇളമാട് ചെറുവക്കല്‍ സ്വദേശി ഷംനാദ് എന്ന ഇരുപത്തിയേഴുകാരനാണ് അറസ്റ്റിലായത്. നവമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട ഇരുപത്തി മൂന്നുകാരിയെ ഷംനാദ് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നായിരുന്നു പരാതി. 

കൊല്ലം: ചടയമംഗലത്ത് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കോളജ് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. വിവാഹ വാഗ്ദാനം ചെയ്തായിരുന്ന പീഡനം. നഗന്ചിത്രങ്ങള്‍ പുറത്തു വിടുമെന്ന് പ്രതി യുവതിയെ ഭീഷണിപ്പെടുത്തിയതായും പൊലീസ് പറഞ്ഞു.

ഇളമാട് ചെറുവക്കല്‍ സ്വദേശി ഷംനാദ് എന്ന ഇരുപത്തിയേഴുകാരനാണ് അറസ്റ്റിലായത്. നവമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട ഇരുപത്തി മൂന്നുകാരിയെ ഷംനാദ് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നായിരുന്നു പരാതി. അറസ്റ്റിലായ ഷംനാദ് വിവാഹിതനാണ്. വിദേശത്തായിരുന്ന ഇയാള്‍ നാട്ടിലെത്തിയ ശേഷം ഭാര്യയുമായി പിണങ്ങിയായിരുന്നു താമസം.ഈ സമയത്താണ് കോളജ് വിദ്യാര്‍ഥിനിയുമായി അടുപ്പത്തിലായത്. 

താന്‍ വിവാഹിതനാണെന്ന കാര്യം മറച്ചു വച്ചാണ് ഷംനാദ് പെണ്‍കുട്ടിയുമായി അടുപ്പത്തിലായതെന്ന് പൊലീസ് പറയുന്നു. പിന്നീട് വിവാഹം കഴിക്കണമെന്ന് പെണ്‍കുട്ടി ആവശ്യപ്പെട്ടതോടെ ഷംനാദ് ഭീഷണി തുടങ്ങുകയായിരുന്നു.പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങളും വീഡിയോകളും കൈയിലുണ്ടെന്നും ഇത് പ്രചരിപ്പിക്കുമെന്നുമായിരുന്നു ഭീഷണി. 

ഇതോടെയാണ് പെണ്‍കുട്ടി പരാതിയുമായി ചടയമംഗംലം പൊലീസിനെ സമീപിച്ചതും പൊലീസ് ഷംനാദിനെ അറസ്റ്റ് ചെയ്തതും. ഷംനാദിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.