Asianet News MalayalamAsianet News Malayalam

'25 ടൺ സവാളയും ലോറി ഡ്രൈവറെയും കാണാനില്ല'; പരാതിയുമായി എറണാകുളം മാർക്കറ്റിലെ മൊത്തവ്യാപാരി

മാർക്കറ്റിലെ പച്ചക്കറി മൊത്തവ്യാപാരിയുടെ സവാള ലോഡുമായി ലോറി ഡ്രൈവറെ കാണാനില്ലെന്ന് പരാതി. അലി മുഹമ്മദ് സിയാദെന്ന വ്യാപാരിയാണ് ഇരുപത്തിരണ്ട് ലക്ഷം രൂപയുടെ ലോഡ് നഷ്ടപ്പെട്ടെന്ന് എറണാകുളം സെൻട്രൽ പൊലീസിൽ പരാതി നൽകിയത്. 

25 tonne onion and lorry driver missing Wholesaler of Ernakulam market with complaint
Author
Kerala, First Published Oct 31, 2020, 1:00 AM IST

എറണാകുളം: മാർക്കറ്റിലെ പച്ചക്കറി മൊത്തവ്യാപാരിയുടെ സവാള ലോഡുമായി ലോറി ഡ്രൈവറെ കാണാനില്ലെന്ന് പരാതി. അലി മുഹമ്മദ് സിയാദെന്ന വ്യാപാരിയാണ് ഇരുപത്തിരണ്ട് ലക്ഷം രൂപയുടെ ലോഡ് നഷ്ടപ്പെട്ടെന്ന് എറണാകുളം സെൻട്രൽ പൊലീസിൽ പരാതി നൽകിയത്. 

മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിൽനിന്ന് കഴിഞ്ഞ ഞായറാഴ്ച്ച കയറ്റിവിട്ട ഇരുപത്തിയഞ്ച് ടൺ സവാളയാണ് നഷ്ടപ്പെട്ടത്. ലോറി ഡ്രൈവറുടെ നമ്പറിൽ ബന്ധപ്പെട്ടിട്ടും മറുപടി കിട്ടിയില്ല. ലോഡ് മറിച്ചു വിറ്റതാകാമെന്നാണ് വ്യാപാരികൾ പറയുന്നത്.

Follow Us:
Download App:
  • android
  • ios