Asianet News MalayalamAsianet News Malayalam

15 വയസുകാരിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു, വീഡിയോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പോസ്റ്റ് ചെയ്തു; 26 കാരൻ അറസ്റ്റിൽ

വെള്ളിയാഴ്ചയാണ് പ്രതി പെൺകുട്ടിയെ പീഡിപ്പിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്ര​ച​രി​പ്പി​ച്ചത്. ഇതോടെയാണ് പെ​ൺ​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ൾ വിവരം അറിഞ്ഞത്.

26 year old youth Rapes 15-Year-Old UP Girl Multiple Times Posts Video Online
Author
First Published Aug 5, 2024, 5:26 AM IST | Last Updated Aug 5, 2024, 5:26 AM IST

ലഖ്നൌ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ നി​ര​വ​ധി ത​വ​ണ പീ​ഡി​പ്പി​ക്കു​ക​യും ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്ത​ കേസിൽ യുവാവ് പിടിയിൽ. ഉത്തർപ്രദേശിലെ ഭ​ദോ​ഹി​യി​ലാ​ണ് കൊടും ക്രൂരത നടന്നത്. സം​ഭ​വം. സോ​നു (26) എ​ന്ന വി​വേ​ക് കു​മാ​റാ​ണ്  15 വയസുകാരിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത്ത. ഈ ​വ​ർ​ഷം ജ​നു​വ​രി​യി​ലാ​ണ് വി​വേ​ക് കു​മാ​ർ പെ​ൺ​കു​ട്ടി​യെ ആ​ദ്യം പീ​ഡി​പ്പി​ച്ച​ത്. പീഡന  ദൃ​ശ്യ​ങ്ങ​ൾ മൊബൈലിൽ പ​ക​ർ​ത്തു​ക​യും ചെ​യ്തു. 

തു​ട​ർ​ന്ന് പീ​ഡ​ന വി​വ​രം ആ​രോ​ടെ​ങ്കി​ലും പ​റ​ഞ്ഞാ​ൽ വീ​ഡി​യോ പു​റ​ത്തു​വി​ടു​മെ​ന്ന് പ​റ​ഞ്ഞ് ഭീ​ഷ​ണി​പ്പെ​ടു​ത്തി സോനു പെൺകു​ട്ടി​യെ നി​ര​വ​ധി തവണ പീ​ഡി​പ്പി​ക്കു​കയായിരുന്നുവെന്ന് പ്ര​തി​യെന്ന്  ഭ​ദോ​ഹി​ സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ മ​നോ​ജ് കു​മാ​ർ പ​റ​ഞ്ഞു. വെള്ളിയാഴ്ചയാണ് പ്രതി പെൺകുട്ടിയെ പീഡിപ്പിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്ര​ച​രി​പ്പി​ച്ചത്. ഇതോടെയാണ് പെ​ൺ​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ൾ വിവരം അറിഞ്ഞത്. തുടർന്ന് പൊലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. 

പെൺകുട്ടിയുടെ ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ശ​നി​യാ​ഴ്ച പൊലീസ് എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും ഞായറാഴ്ച വി​വേ​ക് കു​മാ​റി​നെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തു. കേസിൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്ന് എ​സ്എ​ച്ച്ഒ മ​നോ​ജ് കു​മാ​ർ  പറഞ്ഞു. മറ്റാരെങ്കിലും കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടോ എന്നതടക്കം അന്വേഷിച്ച് വരികയാണ്. സമൂഹമാധ്യമങ്ങളിൽ നിന്നും പീഡന വീഡിയോ നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ നടക്കുയാണെന്നും പൊലീസ് അറിയിച്ചു.

Read More : വയനാട്ടിൽ അനാഥരാക്കപ്പെട്ട കുട്ടികളുടെ ദത്തെടുക്കൽ; വ്യാജ പ്രചരണം നടത്തുന്നവർക്കെതിരെ നടപടിയെന്ന് മന്ത്രി

Latest Videos
Follow Us:
Download App:
  • android
  • ios