മോ​ഗ: അ​ഞ്ചു കു​ടും​ബാം​ഗ​ങ്ങ​ളെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം യു​വാ​വ് ജീ​വ​നൊ​ടു​ക്കി. പ​ഞ്ചാ​ബി​ലെ നാ​ഥു​വാ​ളി​ൽ വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണു സം​ഭ​വം. സ​ന്ദീ​പ് സിം​ഗ് എ​ന്ന യു​വാ​വാ​ണ് കൂ​ട്ട​ക്കു​രു​തി ന​ട​ത്തി​യ​ശേ​ഷം ജീ​വ​നൊ​ടു​ക്കി​യ​ത്. മു​ത്ത​ശ്ശി, പി​താ​വ്, അ​മ്മ, സ​ഹോ​ദ​രി, മൂ​ന്നു വ​യ​സു​കാ​രി മ​ക​ൾ എ​ന്നി​വ​രെ​യാ​ണ് സ​ന്ദീ​പ് കൊ​ല​പ്പെ​ടു​ത്തി​യ​ത്. 

വെ​ടി​വ​ച്ചാ​ണ് ഇ​വ​രെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. മു​ത്ത​ച്ഛ​നു​നേ​രെ​യും സ​ന്ദീ​പ് വെ​ടി​യു​തി​ർ​ത്തു. ഇ​ദ്ദേ​ഹം പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. കൊ​ല​പാ​ത​ക​ത്തി​ലേ​ക്കു ന​യി​ച്ച കാ​ര​ണം അ​റി​വാ​യി​ട്ടി​ല്ല.