വീടിന് സമീപം എക്സൈസ് എത്തിയതോടെ വിട്ടിലുണ്ടായിരുന്ന ഒരു സംഘം കാറെടുത്ത് പുറത്തേക്ക് പാഞ്ഞു. 

എറണാകുളം: എറണാകുളം വടക്കൻപാവൂരിൽ വീട് വാടകയ്ക്ക് എടുത്ത് ലഹരിവില്പന നടത്തിയ ദമ്പതികൾ ഉൾപ്പെടെ 3 പേർ പിടിയിൽ. 20 കിലോ കഞ്ചാവാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. 6 മാസം മുമ്പാണ് കുട്ടികളടക്കമുള്ള കുടുംബം ഇവിടെ വാടകയ്ക്ക് താമസിക്കാൻ എത്തിയത്. വൈപ്പിൻ നായരമ്പലം സ്വദേശി ജോസ്, ഇയാളുടെ ഭാര്യ ജയ, സുഹൃത്ത് കളമശ്ശേരി സ്വദേശി ജഗൻ എന്നിവരാണ് പിടിയിലായത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

20 കിലോ കഞ്ചാവ് ആണ് വീട്ടിൽ നിന്ന് പിടിച്ചെടുത്തത്. എക്സൈസിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്നാണ് വടക്കേക്കര കുഞ്ഞിത്തൈയ്യിലെ വീട്ടിൽ പരിശോധന നടത്തിയത്. വീടിന് സമീപം എക്സൈസ് എത്തിയതോടെ വിട്ടിലുണ്ടായിരുന്ന ഒരു സംഘം കാറെടുത്ത് പുറത്തേക്ക് പാഞ്ഞു. എക്സൈസ് സംഘം ജീപ്പ് വട്ടമിട്ട് തടയാൻ ശ്രമിച്ചു. എന്നാൽ ജീപ്പിനെ ഇടിച്ച് മാറ്റി സംഘം രക്ഷപ്പെട്ടു. വീട്ടിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും എക്സൈസ് സംഘം ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തുകയായിരുന്നു. പതിവായി പുറത്ത് നിന്ന് വാഹനങ്ങൾ വന്നു പോകുന്നതിനെ തുടർന്ന് സംശയം തോന്നിയ നാട്ടുകാർ ആണ് എക്സൈസിന് രഹസ്യവിവരം നൽകിയത്.

അക്കൌണ്ടിൽ 50 ലക്ഷം ഉണ്ടെന്ന് അറിഞ്ഞു, അമ്മയെയും മകളെയും ക്രൂരമായി കൊലപ്പെടുത്തി, പക്ഷെ ‘മിഷൻ മാലാമാൽ’ പാളി

വീട്ടമ്മ ഓട്ടോ കൂലി നൽകി, തൃപ്തനാവാതെ വീണ്ടും മകനെ വിളിച്ചു, തൃശൂരിൽ റവന്യൂ ഇൻസ്പെക്ടർ പിടിയിലായത് ഇങ്ങനെ!

വീട്ടിൽനിന്ന് പിടിച്ചെടുത്തത് 20 കിലോ കഞ്ചാവ്; എറണാകുളത്ത് ദമ്പതികൾ അറസ്റ്റിൽ | Kochi