മുംബൈ: മുംബൈയിൽ മൂന്നരവയസുകാരിയെ കെട്ടിടത്തിന് മുകളിൽ നിന്നും എറിഞ്ഞ് കൊലപ്പടുത്തി. കൊളാബയിൽ ഇന്നലെ രാത്രി ഏഴുമണിയോടെയാണ് സംഭവം. കെട്ടിടത്തിന്റെ ഏഴാം നിലയിൽ നിന്നും കുട്ടിയുടെ അച്ഛന്റെ സുഹൃത്ത് എറിയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

കുട്ടി തത്ക്ഷണം മരിച്ചു.പ്രതി അനിൽ ചുഗാനിയെ കൊളാബ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.എന്താണ് കൊലപാതകത്തിന് കാരണമെന്ന് വ്യക്തമായിട്ടില്ല.