മൂന്ന് വയസുകാരിയെ പത്ത് ദിവസത്തോളം അമ്മയുടെ കാമുകനും സുഹൃത്തും ചേര്‍ന്ന് ബലാത്സംഗത്തിനിരയാക്കി. സംഭവത്തില്‍ അമ്മയുടെ സഹായവും പ്രതികള്‍ക്ക് ലഭിച്ചെന്നാണ് പൊലീസ് നല്‍ക്കുന്ന ഞെട്ടിക്കുന്ന വിവരം
ചെന്നൈ: മൂന്ന് വയസുകാരിയെ പത്ത് ദിവസത്തോളം അമ്മയുടെ കാമുകനും സുഹൃത്തും ചേര്‍ന്ന് ബലാത്സംഗത്തിനിരയാക്കി. സംഭവത്തില്‍ അമ്മയുടെ സഹായവും പ്രതികള്‍ക്ക് ലഭിച്ചെന്നാണ് പൊലീസ് നല്‍ക്കുന്ന ഞെട്ടിക്കുന്ന വിവരം. തമിഴ്നാട്ടിലെ തിരുവള്ളൂരിലാണ് സംഭവം. അമ്മയും കാമുകനും സുഹൃത്തും അറസ്റ്റിലായിട്ടുണ്ട്.
മാര്‍ച്ച് 14ന് തന്‍റെ കുഞ്ഞിനെയും ഭാര്യയെയും കാണാനില്ലെന്ന് കാണിച്ച് യുവതിയുടെ ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് സംഭവം വെളിച്ചത്തുവരുന്നത്. മാര്‍ച്ച് 26ന് കുട്ടിയില്ലാതെ യുവതി മാത്രം തിരിച്ചെത്തി. അതിനിടെ മൂന്ന് വയസുള്ള കുട്ടിയെ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടതായി പൊലീസിന് വിവരം ലിഭച്ചു.
ചികിത്സയ്ക്കിടെ കുട്ടി ബലാത്സംഗത്തിനിരയായതായി കണ്ടെത്തിയതോടെ ഡോക്ടര്‍മാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കാണാതായ കുട്ടിയാണ് എന്ന് തിരിച്ചറിഞ്ഞതിന് പിന്നാലെ യുവതിയെ പൊലീസ് ചോദ്യം ചെയതു. തുടര്‍ന്ന് തന്‍റെ കാമുകന്‍ 32-കാരനായ ശിവയും ബന്ധുവും ചേര്‍ന്ന് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നെന്നും യുവതി പൊലീസിനോട് പറഞ്ഞു. താന്‍ അവിടെ കാമുകനെ കാണാനാണ് പോയതെന്നും അവര്‍ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നെന്നും യുവതി പൊലീസിന് മൊഴി നല്‍കി.
