ഋഷികേശ്: ഋഷികേശില്‍ വിദേശി ബലാത്സംഗം ചെയ്യപ്പെട്ടു. അമേരിക്കയില്‍ നിന്നെത്തിയ 37കാരിയാണ് ബലാത്സംഗം ചെയ്യപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ പരാതിയില്‍ ഋഷികേശ് സ്വദേശി അഭിനവിനെതിരെ പൊലീസ് കേസെടുത്തു. ഇവരുടെ പരാതി പ്രകാരം അഭിനവ്  യുവതി താമസിച്ചിരുന്ന മുറിയുടെ ബാല്‍ക്കെണിയിലൂടെ ഒളിച്ചുകടന്ന് ഇവരെ ആക്രമിക്കുകയായിരുന്നു.

ഒകടോബര്‍ അഞ്ചിനാണ് സംഭവം നടന്നത്. മയക്കുമരുന്നിനോടും യോഗയോടുമുള്ള താത്പര്യമാണ് ഇയാളുമായി സൗഹൃദത്തിലാവാന്‍ യുവതിയെ പ്രേരിപ്പിച്ചത്. കേസ് പിന്‍വവലിക്കാന്‍ പ്രതിയുടെ പിതാവ് ഭീഷഷിപ്പെടുത്തുന്നുണ്ടെന്ന് യുവതി പറഞ്ഞു.