രണ്ടു മാസം മുൻപാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പെൺകുട്ടിയുടെ അമ്മയുടെ പരാതിയിൽ പൊലീസ് കേസെടുത്തതറിഞ്ഞ സാജൻ ഒളിവിൽ പോയി.

ഇടുക്കി: ഇടുക്കി മുരിക്കാശ്ശേരിയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ നാൽപ്പതുകാരൻ പിടിയിൽ. കോതമംഗലം പോത്താനിക്കാട് സ്വദേശി വേലംപ്ലാക്കൽ സാജനെയാണ് മുരിക്കാശേരി പൊലീസ് തമിഴ്നാട്ടിൽ നിന്നും പിടികൂടിയത്. രണ്ടു മാസം മുൻപാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

പെൺകുട്ടിയുടെ അമ്മയുടെ പരാതിയിൽ പൊലീസ് കേസെടുത്തതറിഞ്ഞ സാജൻ ഒളിവിൽ പോയി. മൊബൈൽ ഫോൺ ഉപയോഗിക്കാതെ കർണാടകം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും.

Read More : മദ്രസയില്‍ വച്ച് 11 കാരനെ പീഡിപ്പിച്ചു, അശ്ലീല ദൃശ്യങ്ങള്‍ കാണിച്ചു; അദ്ധ്യാപകന് 67 വർഷം തടവ്

ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; അധ്യാപകന് 10 വർഷം തടവ് ശിക്ഷ

തൃശ്ശൂര്‍: ഒന്നാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച അധ്യാപകന് 10 വർഷം തടവ് ശിക്ഷ. എരുമപ്പെട്ടി സ്കൂളിലെ അധ്യാപകൻ സുധാസിനെയാണ് കോടതി ശിക്ഷിച്ചത്. പത്തുവര്‍ഷം കഠിന തടവ് അനുഭവിക്കുകയും 50,000 രൂപ പിഴയും ഒടുക്കണം. തൃശ്ശൂര്‍ ഒന്നാം അഡീഷ്ണൽ ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു വിദ്യാര്‍ത്ഥിനിയെ ഇയാള്‍ സ്കൂളില്‍ വെച്ച് പീഡിപ്പിച്ചത്. 

Read More : 162 വര്‍ഷം തടവുശിക്ഷ, കുറ്റം നാലു യുവതികളെ തട്ടിക്കൊണ്ടുപോയി ക്രൂരബലാല്‍സംഗം ചെയ്തത്!