ഇടുക്കി: ഇടുക്കി ഉണ്ടപ്ലാവില്‍ അസം സ്വദേശിയായ അഞ്ച് വയസുകാരന് ക്രൂര മര്‍ദ്ദനം. അച്ഛന്റെ സഹോദരനാണ് കുട്ടിയെ മര്‍ദിച്ചത്. കുട്ടിയുടെ തലയോട്ടിക്ക് പൊട്ടലും ആന്തരിക രക്തസ്രാവവുമുണ്ട്. കുട്ടി അപകടനില തരണം ചെയ്തെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അച്ഛന്റെ സഹോദരനെ തൊടുപുഴ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.