കൊല്ലം: കൊട്ടാരക്കരയിൽ കാറിൽ കടത്തിക്കൊണ്ടുവന്ന ആറര കിലോ കഞ്ചാവും 12കുപ്പി വിദേശ മദ്യവും പൊലീസ് പിടികൂടി. കൊട്ടാരക്കര നെല്ലിക്കുന്നം കൊച്ചാലുംമൂട് സ്വദേശി ഇസാക്കിനെ അറസ്റ്റ് ചെയ്തു. കാറും കസ്റ്റഡിയിലെടുത്തു.

പാലക്കാട് മണ്ണാർക്കാട്ട് നിന്നും 2,10,000 രൂപയ്ക്ക് കഞ്ചാവ് വാങ്ങി കാറിൽ കൊണ്ടുവരുന്നതിനിടെ എംസി റോഡിൽ മൈലം മുല്ലമുക്കിൽ വച്ചാണ് പിടികൂടിയത്. കാറിന്റെ ഡിക്കിയിൽ സൂക്ഷിച്ചിരിക്കകയായിരുന്നു കഞ്ചാവും വിദേശ മദ്യവും. റൂറൽ എസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ലഹരി വിരുദ്ധ സ്ക്വാഡാണ് പിടികൂടിയത്.