പെണ്‍കുട്ടിയുടെ മാതാവ് നല്‍കിയ പരാതിയിലാണ് പ്രതിയെ പൊലീസ് അറസ്റ്റുചെയ്തത്. ഇയാള്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. 

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ഗാര്‍ഡന്‍ റീച്ചില്‍ ആറ് വയസ്സുകാരിയെ ബലാത്സംഗം ചെയ്തു. കെട്ടിടത്തിലെ കുളിമുറിയില്‍ പൂട്ടിയിട്ടാണ് കുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. തരട്ടാല റോഡിലെ കെട്ടിടത്തിലെ ഒന്നാം നിലയില്‍ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. സംഭവത്തില്‍ 19 വയസ്സുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു.

പെണ്‍കുട്ടിയുടെ അയല്‍വാസിയാണ് പത്തൊമ്പതുകാരന്‍. പെണ്‍കുട്ടിയുടെ മാതാവ് നല്‍കിയ പരാതിയിലാണ് പ്രതിയെ പൊലീസ് അറസ്റ്റുചെയ്തത്. ഇയാള്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. പെണ്‍കുട്ടിയുടെ വൈദ്യപരിശോധനാഫലം ലഭിക്കാന്‍ കാത്തിരിക്കുകയാണ് പൊലീസ്. അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.