പരിക്കേറ്റ ഒരു മകളുടെ നില ഗുരുതരമാണ്. മാനസിക പ്രശ്‌നമുള്ളയാണ് 60കാരനെന്ന് പൊലീസ് പറഞ്ഞു. ഭാര്യയും രണ്ട് മക്കളും സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു. 

ബുലന്ദ്ഷഹര്‍: ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ ചുറ്റിക കൊണ്ട് ഭാര്യയെയും രണ്ട് പെണ്‍മക്കളെയും തലയ്ക്കടിച്ച് കൊലപ്പെടുത്തി 60കാരന്‍. പരിക്കേറ്റ ഒരു മകളുടെ നില ഗുരുതരമാണ്. മാനസിക പ്രശ്‌നമുള്ളയാണ് 60കാരനെന്ന് പൊലീസ് പറഞ്ഞു. ഭാര്യയും രണ്ട് മക്കളും സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച മകളുടെ നില ഗുരുതരമാണ്. പ്രതിയെ ഇനിയും പിടികൂടിയിട്ടില്ലെന്നും അന്വേഷണം ഊര്‍ജിതമാണെന്നും എസ്എസ്പി സന്തോഷ്‌കുമാര്‍ പറഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred