Asianet News MalayalamAsianet News Malayalam

ഉത്തര്‍പ്രദേശില്‍ അഞ്ചരവയസുകാരിയെ പീഡിപ്പിച്ച് ഏഴുവയസുകാരന്‍; കേസ്

ടെറസില്‍ കളിക്കുന്നതിനെ താഴെ വീണ പന്ത് എടുക്കാനായി പോയ പെണ്‍കുട്ടിയെ കടന്നുപിടിച്ച ഏഴുവയസുകാരന്‍ പീഡിപ്പിച്ചതായാണ് പരാതി.ഏഴുവയസുകാരനെതിരെ പോക്സോ നിയമപ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. 

7 year old boy raped 5 and half year old gir in Uttar pradesh
Author
Aligarh, First Published Oct 21, 2020, 12:51 PM IST

ആഗ്ര: അഞ്ചര വയസുകാരിയെ പീഡിപ്പിച്ച ഏഴുവയസുകാരന്‍ പിടിയില്‍. ഉത്തര്‍പ്രദേശിലെ അലിഗഡിലാണ് സംഭവം. ഒക്ടോബര്‍ 12ന് കളിക്കുന്നതിനിടെ പെണ്‍കുട്ടിയുടെ പന്ത് അയല്‍വാസിയുടെ വീട്ടില്‍ വീണിരുന്നു. ഈ പന്ത് എടുക്കാനായി പോയ അഞ്ചരവയസുകാരിയേയാണ് ഏഴുവയസുകാരന്‍ പീഡിപ്പിച്ചതെന്നാണ് പരാതി. 

ഏഴുവയസുകാരനെ പോക്സോ നിയമപ്രകാരമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ചൊവ്വാഴ്ച ഏഴുവയസുകാരനെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്‍പാകെ ഹാജരാക്കി. ഒക്ടോബര്‍ 12ന് നടന്ന സംഭവം പെണ്‍കുട്ടിയുടെ അമ്മ പരാതിപ്പെട്ടതോടെയാണ് പുറത്ത് വന്നത്. ടെറസില്‍ കളിക്കുന്നതിനെ താഴെ വീണ പന്ത് എടുക്കാനായി പോയ പെണ്‍കുട്ടിയെ കടന്നുപിടിച്ച ഏഴുവയസുകാരന്‍ പീഡിപ്പിച്ചതായാണ് പരാതി. പരാതിയില്‍ ആണ്‍കുട്ടിയുടെ പ്രായം അഞ്ചരവയസുകാരിയുടെ അമ്മ സൂചിപ്പിച്ചിരുന്നില്ല. വൈദ്യ പരിശോധനയിലാണ് ഏഴ് വയസാണ് ആണ്‍കുട്ടിക്കെന്ന് വ്യക്തമായതെന്നാണ് ടൈംസ് നൌ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

പോക്സോ നിയമത്തിലെ സെക്ഷന്‍ 376 അനുസരിച്ചാണ് കേസ് എടുത്തിരിക്കുന്നത്. എന്നാല്‍ പ്രായപൂര്‍ത്തിയാവാത്തതിനാല്‍ ആണ്‍കുട്ടിക്കും പോക്സോ നിയമത്തിന്‍റെ ആനുകൂല്യം ലഭിക്കുമെന്നാണ് സൂചന. 

Follow Us:
Download App:
  • android
  • ios