കൊല്ലം:  അഞ്ചലിൽ ഏഴുവയസ്സുകാരിയെ പീഡിപ്പിച്ചു. ബന്ധുവായ 35വയസ്സുകാരനെ അഞ്ചൽ പോലീസ് അറസ്റ്റ് ചെയ്തു. പോക്സോ വകുപ്പ് ചുമത്തി കേസെടുത്തു.

അഞ്ചൽ സ്വദേശിനിയായ ഏഴുവയസുകാരിയെ അമ്മയുടെ ബന്ധുവായ യുവാവ് മാസങ്ങളായി പീഡിപ്പിച്ചിരുന്നതായാണ് പൊലീസ് പറയുന്നത്. പീഡനത്തിന് ഇരയായ കുട്ടിയുടെ വീടിന് സമീപത്ത് താമസിക്കുന്ന ഇയാൾ പലദിവസങ്ങളിലും അയാളുടെ വീട്ടിൽ വച്ച് പീഡിപ്പിച്ചിരുന്നതായി കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. 

ബന്ധുവിന്‍റെ ഉപദ്രവമേറിയതോടെ കുട്ടി അമ്മയോട് പറഞ്ഞു. തുടർന്ന് അമ്മ ചൈൽഡ്‌ലൈനിൽ വിവരമറിയിക്കുകയും ചൈൽഡ് ലൈൻ അഞ്ചൽ പോലീസിനു വിവരം കൈമാറുകയായിരുന്നു. അഞ്ചൽ പോലീസ് മൊഴി രേഖപ്പെടുത്തിയശേഷം കേസെടുത്ത് അറസ്റ്റ് ചെയ്തു.