ശനിയാഴ്ച വൈകീട്ട് നാലോടെ വയോധികയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ പ്രതി മര്‍ദ്ദിക്കുകയും അധിക്ഷേപിക്കുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.

ബലിയ: ഉത്തര്‍പ്രദേശിലെ ബലിയയില്‍ 70 കാരി ബലാത്സംഗത്തിനിരയായി. ശനിയാഴ്ചയാണ് വയോധിക ക്രൂരകൃത്യത്തിനിരയായത്. ബലാത്സംഗം ചെയ്തതിന് പുറമെ ഇവരെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. സംഭവത്തില്‍ 25കാരനായ പ്രതിയെ അറസ്റ്റ് ചെയ്‌തെന്ന് ഹല്‍ദി പൊലീസ് സ്റ്റേഷമിലെ എസ്എച്ച്ഒ സത്യേന്ദ്ര റായ് മാധ്യമങ്ങളോട് പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. 

Add Asianetnews as a Preferred SourcegooglePreferred

വയോധികയുടെ വീടിന് സമീപത്ത് ജോലിയെടുക്കുന്നയാളാണ് പ്രതി. ശനിയാഴ്ച വൈകീട്ട് നാലോടെ വയോധികയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ പ്രതി മര്‍ദ്ദിക്കുകയും അധിക്ഷേപിക്കുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. വയോധികയുടെ ബന്ധുവിന്റെ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞയാഴ്ച സൗത്ത് ദില്ലിയില്‍ 86കാരി ബലാത്സംഗത്തിനിരയായിരുന്നു. ആ സംഭവത്തില്‍ ഖാന്‍പുര്‍ സ്വദേശിയായ സോനു എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.