പരസ്യത്തിലെ ലിങ്കിൽ ക്ലിക്ക് ചെയ്‌തപ്പോൾ ഒരു കമ്പനിയുടെ വ്യാജ വാട്സാപ്പ് ഗ്രൂപ്പിലേക്ക് എത്തുകയായിരുന്നു

കണ്ണൂര്‍:ഷെയർ ട്രേഡിങ് തട്ടിപ്പിലൂടെ കണ്ണൂർ എളയാവൂർ സ്വദേശിക്ക് ഇരുപത്തിയാറു ലക്ഷം രൂപയോളം നഷ്ടമായി.ഫെയ്‌സ്‌ബുക്കിൽ ഷെയർ ട്രേഡിങ് വഴി കൂടുതൽ പണം സമ്പാദിക്കാമെന്ന പരസ്യമാണ് 72കാരനെ കബളിപ്പിച്ചത്. പരസ്യത്തിലെ ലിങ്കിൽ ക്ലിക്ക് ചെയ്‌തപ്പോൾ ഒരു കമ്പനിയുടെ വ്യാജ വാട്സാപ്പ് ഗ്രൂപ്പിലേക്ക് എത്തുകയായിരുന്നു. ഇതിൽ നിന്നുള്ള നിർദേശ പ്രകാരം പലതവണകളായി പണം നിക്ഷേപിച്ചു. തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞതോടെ കണ്ണൂർ സൈബർ പോലീസിൽ പരാതി നൽകുകയായിരുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെ ഇത്തരം ലിങ്കുകളിലിലൂടെ പണം തട്ടിയെടുക്കുന്ന സംഭവങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. ലിങ്കുകളില്‍ കയറിയാല്‍ പലപ്പോഴും എത്തുന്നത് ഇത്തരം വ്യാജ വാട്സ് ആപ്പ് ഗ്രൂപ്പുകളിലായിരിക്കും. ഇത്തരം ചതികളില്‍ ആളുകള്‍ ജാഗ്രത പാലിക്കണമെന്നാണ് സൈബര്‍ പൊലീസിന്‍റെ മുന്നറിയിപ്പ്.

മൈലപ്ര കൊലപാതകം;ജയിലി‌ൽവച്ച് ആസൂത്രണം, പിടിയിലായ മുരുകൻ കൊടുംകുറ്റവാളി, നിർണായകമായി ഓട്ടോ ഡ്രൈവറുടെ അറസ്റ്റ്


Asianet News Live | Malayalam News Live | Kerala School Kalolsavam 2024 | #Asianetnews