അമ്മയോടും സഹോദരിയോടുമൊപ്പം രാത്രി ഉറങ്ങിക്കിടന്ന കുഞ്ഞിനെ കാണാതായതോടെ വീട്ടുകാര്‍ അന്വേഷിച്ച് ഇറങ്ങി. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് കുഞ്ഞിനെ മരിച്ച നിലയില്‍ വീടിന് മുമ്പിലെ വാട്ടര്‍ ടാങ്കില്‍ കണ്ടെത്തിയത്.

ദില്ലി: പതിനെട്ടുമാസം പ്രായമായ പിഞ്ചുകുഞ്ഞിനെ എട്ടുവയസ്സുകാരന്‍ വെള്ളത്തില്‍ മുക്കി കൊന്നു. ദില്ലിയിലെ ഫത്തേപൂര്‍ ബെറിയിലാണ് ക്രൂരത നടന്നത്. എട്ടുവയസ്സുകാരന്‍റെ സഹോദരന്‍ വീണ് പരിക്കേറ്റതിന് പ്രതികാരം വീട്ടാനാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. 

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് എട്ടുവയസ്സുകാരന്‍റെ സഹോദരന്‍ തറയില്‍ വീണുപരിക്കേറ്റു. വീഴ്ചയില്‍ തലയ്ക്കാണ് പരിക്കേറ്റത്. പതിനെട്ടുമാസം പ്രായമുള്ള കുഞ്ഞിന്‍റെ സഹോദരിയാണ് ഇതിന് കാരണം എന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇതിന് പ്രതികാരമായാണ് പിഞ്ചുകുഞ്ഞിനെ എട്ടുവയസ്സുകാരന്‍ വീടിന് മുമ്പിലെ വാട്ടര്‍ ടാങ്കില്‍ മുക്കി കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.

അമ്മയോടും സഹോദരിയോടുമൊപ്പം രാത്രി ഉറങ്ങിക്കിടന്ന കുഞ്ഞിനെ കാണാതായതോടെ വീട്ടുകാര്‍ അന്വേഷിച്ച് ഇറങ്ങി. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് കുഞ്ഞിനെ മരിച്ച നിലയില്‍ ടാങ്കില്‍ കണ്ടെത്തിയത്. കൊലപാതകത്തെ തുടര്‍ന്ന് എട്ടുവയസ്സുകാരനെയും കാണാതായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തില്‍ പൊലീസ് കുട്ടിയെ പിടികൂടുകയായിരുന്നു.