Asianet News MalayalamAsianet News Malayalam

ഉത്തര്‍ പ്രദേശില്‍ ബലാത്സംഗ ശ്രമം ചെറുത്ത ദളിത് ബാലികയുടെ തല തല്ലിത്തകര്‍ത്ത് കൊലപ്പെടുത്തി യുവാവ്

കുട്ടി ബഹളം വയ്ക്കാനും ശക്തിയായി പ്രതിരോധിക്കാനും ശ്രമിച്ചതോടെ സന്ദീപ് ഒരു മരത്തടിയെടുത്ത് കുട്ടിയുടെ തലയില്‍ അടിക്കുകയായിരുന്നു. ഇതിന് പിന്നാലെ കുട്ടിയുടെ തലയില്‍ കല്ലുകൊണ്ടും ഇയാള്‍ മര്‍ദ്ദിച്ചു. 

8 year old dalit girl brutally murdered in Uttar Pradeshs Jhansi
Author
Jhansi, First Published Apr 5, 2021, 10:53 PM IST

ഝാന്‍സി: ബലാത്സംഗ ശ്രമം ചെറുത്ത ദളിത് ബാലികയെ ക്രൂരമായി കൊലചെയ്ത് യുവാവ്. ഉത്തര്‍ പ്രദേശിലെ ഝാന്‍സിയിലാണ് സംഭവം. എട്ട് വയസുകാരിയായ ദളിത് ബാലികയെയാണ് 28കാരനായ യുവാവ് അതിക്രൂരമായി കൊലപ്പെടുത്തിയത്. ശനിയാഴ്ച രാവിലെ 6.30ഓടെ പാല് വാങ്ങാനായി പോയ പെണ്‍കുട്ടിയെ കാണാതാവുകയായിരുന്നു. കുട്ടി സാധാരണ തിരികെ എത്തുന്ന സമയം കഴിഞ്ഞിട്ടും മടങ്ങി എത്താതെ വന്നതോടെ രക്ഷിതാക്കള്‍ കുട്ടിയെ തിരയാന്‍ ആരംഭിക്കുകയായിരുന്നു. എന്നാല്‍ ഇവര്‍ക്ക് കുട്ടിയെ കണ്ടെത്താനായില്ല. എന്നാല്‍ മണിക്കൂറുകള്‍ക്ക് ശേഷം രക്തത്തില്‍ കുതിര്‍ന്ന് തുണിയില്‍ പൊതിഞ്ഞ നിലയില്‍ ഒരു ഒഴിഞ്ഞ ഇടത്ത് നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

ഇതോടെ രക്ഷിതാക്കള്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഇവരുടെ വീടിന് സമീപം തന്നെയുള്ള യുവാവിനെയാണ് പൊലീസ് സംഭവത്തില്‍ സംശയിക്കുന്നത്. കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാവെ സന്ദീപ് ജെയിന്‍ എന്ന ഇരുപത്തിയെട്ടുകാരന്‍ വീട്ടില്‍ നിന്ന് മുങ്ങിയിരുന്നു. ഇയാളുടെ സഹോദരനെ പൊലീസ് ചോദ്യം ചെയ്തു. ഇതിനിടെ മധ്യപ്രദേശില്‍ നിന്ന് പൊലീസ് സന്ദീപ് ജെയിനിനെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതോടെയാണ് ക്രൂര കൊലപാതകത്തെക്കുറിച്ച് യുവാവ് വിശദീകരിക്കുന്നത്.

ലൈംഗികമായി ഉപയോഗിക്കാനുള്ള ഉദ്ദേശത്തോടെയാണ് ദളിത് ബാലികയെ ഇയാള്‍ റൂമിലേക്ക് കൊണ്ടുപോയത്. എന്നാല്‍ കുട്ടി ബഹളം വയ്ക്കാനും ശക്തിയായി പ്രതിരോധിക്കാനും ശ്രമിച്ചതോടെ സന്ദീപ് ഒരു മരത്തടിയെടുത്ത് കുട്ടിയുടെ തലയില്‍ അടിക്കുകയായിരുന്നു. ഇതിന് പിന്നാലെ കുട്ടിയുടെ തലയില്‍ കല്ലുകൊണ്ടും ഇയാള്‍ മര്‍ദ്ദിച്ചു. തലയ്ക്കേറ്റ ഗുരുതര പരിക്കേറ്റ് കുട്ടി മരിച്ചതോടെ തുണിയില്‍ പൊതിഞ്ഞ് മൃതദേഹം കളയുകയായിരുന്നുവെന്നാണ് ഇയാള്‍ പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. കൊലപാതകത്തിനും, തെളിവ് നശിപ്പിച്ചതിനും, പോക്സോ നിയമം അനുസരിച്ചും പട്ടികജാതി പട്ടിക വര്‍ഗ്ഗക്കാര്‍ക്കെതിരായ അക്രമത്തിനും ദേശീയ സുരക്ഷാ നിയമം അനുസരിച്ചുമാണ് സന്ദീപിനെതിരെ കേസെടുത്തിരിക്കുന്നത്. 

Follow Us:
Download App:
  • android
  • ios