2004ൽ കണ്ണൂർ സെൻട്രൽ ജയിലിൽ വച്ചാണ് സിപിഎം പ്രവർത്തകനായ കെ പി രവീന്ദ്രൻ കൊല്ലപ്പെട്ടത്. ഇതിൽ 1 മുതൽ 9 വരെയുള്ള പ്രതികളെയാണ് ഇപ്പോൾ കുറ്റക്കാരായി കണ്ടെത്തിയിരിക്കുന്നത്. 

കണ്ണൂർ: സിപിഎം പ്രവർത്തകൻ കെ പി രവീന്ദ്രനെ ജയിലിൽ വച്ച് കൊലപ്പെടുത്തിയ കേസിൽ 9 ആർഎസ്എസ് പ്രവർത്തകർ കുറ്റക്കാരെന്ന് കോടതി. തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. 2004ൽ കണ്ണൂർ സെൻട്രൽ ജയിലിൽ വച്ചാണ് സിപിഎം പ്രവർത്തകനായ കെ പി രവീന്ദ്രൻ കൊല്ലപ്പെട്ടത്. ആകെ 31 പ്രതികളായിരുന്നു കേസിൽ ഉണ്ടായിരുന്നത്. ഇതിൽ 1 മുതൽ 9 വരെയുള്ള പ്രതികളെയാണ് ഇപ്പോൾ കുറ്റക്കാരായി കണ്ടെത്തിയിരിക്കുന്നത്.