നജാഫ്ഗർഹിലെ ചാവല പ്രദേശത്താണ് സംഭവം എന്ന് ന്യൂ ഇന്ത്യന്‍ എക്‌സ്‌പ്രസ് റിപ്പോര്‍ട്ട് ചെയ്തു

ദില്ലി: രാജ്യ തലസ്ഥാനത്ത് 90 വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചു. നജാഫ്ഗർഹിലെ ചാവല പ്രദേശത്താണ് അതിക്രൂര പീഡനം നടന്നത് എന്ന് ന്യൂ ഇന്ത്യന്‍ എക്‌സ്‌പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ദാരുണ സംഭവം നടന്നയുടന്‍ പ്രതിയെ പൊലീസ് പിടികൂടിയതായി ദില്ലി വനിത കമ്മീഷന്‍ അറിയിച്ചു. പ്ലംബറായി ജോലി ചെയ്യുന്ന സോനു എന്ന 37കാരനാണ് പീഡിപ്പിച്ചത് എന്ന് പൊലീസ് പറഞ്ഞു.

ചൊവ്വാഴ്‌ചയാണ് ദില്ലിയെ ഞെട്ടിച്ച ദാരുണ സംഭവം നടന്നത്. വൈകിട്ട് അഞ്ച് മണിയോടെ പാല്‍ക്കാരനെ കാത്തുനില്‍ക്കുകയായിരുന്നു വൃദ്ധയാണ് പീഡനത്തിന് ഇരയായത്. സ്ഥിരമായി പാല്‍ കൊണ്ടുവരുന്ന ആള്‍ ഇന്ന് ഇല്ലെന്നും പാല്‍ ലഭിക്കുന്നയിടത്തേക്ക് കൊണ്ടുപോകാമെന്നും പറഞ്ഞ് ഇവരെ കൂട്ടിക്കൊണ്ടുപോയ ശേഷം ഫാമില്‍ വച്ച് സോനു പീഡിപ്പിക്കുകയായിരുന്നു. രാജ്യത്തെ നടുക്കിയ അതിക്രൂര പീഡനത്തില്‍ വ്യാപക പ്രതിഷേധം ഉയരുകയാണ്. 

'കൊല്ലുന്നതിന് മുമ്പ് ജയ് ശ്രീ റാം വിളിപ്പിച്ചു', ആരോപണവുമായി ദില്ലിയില്‍ കൊല്ലപ്പെട്ട ഡ്രൈവറുടെ കുടുംബം

രാജസ്ഥാനില്‍ ഇടപാടുകാരനെ കൊന്ന് കവര്‍ച്ച, ബാങ്ക് ജീവനക്കാരന്‍ അറസ്റ്റില്‍