ദില്ലി: ദില്ലിയില്‍ 91 വയസുള്ള വയോധികനെ വീട്ടുജോലിക്കാരന്‍ തട്ടിക്കൊണ്ടു പോയി. ദില്ലിയില്‍ സ്ഥിര താമസമാക്കിയ കൃഷ്ണ ഘോസ്‍ല എന്ന വയോധികനെയാണ് ബീഹാര്‍ സ്വദേശിയായ കിഷന്‍ ഫ്രിഡ്ജിനുള്ളില്‍ കയറ്റി തട്ടിക്കൊണ്ടു പോയത്.

അഞ്ച് സഹായികള്‍ക്കൊപ്പം എത്തിയ കിഷന്‍ വീട്ടുലുണ്ടായിരുന്ന കൃഷ്ണ ഘോസ്‍ലയെയും ഭാര്യയെയും ബോധരഹിതരാക്കിയ ശേഷം കൃഷ്ണ ഘോസ്‍ലയെ ഫ്രിഡ്ജിനുള്ളില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്നു. വീട്ടുടമസ്ഥനോടുള്ള വൈരാഗ്യത്തെത്തുടര്‍ന്നാണ് ജോലിക്കാരന്‍ തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്ന് പൊലീസ് വ്യത്തങ്ങള്‍ വ്യക്തമാക്കി.