Asianet News MalayalamAsianet News Malayalam

ഇടപാടുകാരുടെ ക്രെഡിറ്റ് കാര്‍ഡ് കൈക്കലാക്കി തട്ടിപ്പ്, മുന്‍ ബാങ്ക് ജീവനക്കാരന്‍ മലപ്പുറത്ത് പിടിയില്‍

നിലമ്പൂര്‍ സ്വദേശി ദലീല്‍ പറമ്പാട്ട് എന്നയാളാണ് വഴിക്കടവ് പൊലീസിന്റെ പിടിയിലായത്. ജില്ലയിലെ അധ്യാപകരുള്‍പ്പെടെ നിരവധി ഉദ്യോഗസ്ഥരെയാണ് പ്രതി തട്ടിപ്പിനിരയക്കിയത്. 

a former bank employee arrested in malappuram for credit card froud case apn
Author
First Published Mar 27, 2023, 5:25 PM IST

മലപ്പുറം : ഇടപാടുകാരില്‍ നിന്നും ക്രെഡിറ്റ് കാര്‍ഡുകള്‍ കൈക്കലാക്കി ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ മുന്‍ ബാങ്ക് ജീവനക്കാരന്‍ മലപ്പുറത്ത് പിടിയില്‍. നിലമ്പൂര്‍ സ്വദേശി ദലീല്‍ പറമ്പാട്ട് എന്നയാളാണ് വഴിക്കടവ് പൊലീസിന്റെ പിടിയിലായത്. ജില്ലയിലെ അധ്യാപകരുള്‍പ്പെടെ നിരവധി ഉദ്യോഗസ്ഥരെയാണ് പ്രതി തട്ടിപ്പിനിരയക്കിയത്. 

ബാങ്കിലെ ക്രെഡിറ്റ് കാര്‍ഡ് വിതരണം ചെയ്യുന്ന ജോലിയാണ് നിലമ്പൂര്‍ സ്വദേശി ദലീല്‍ ചെയ്തുവന്നിരുന്നത്. ക്രഡിറ്റ് കാര്‍ഡ് ക്യാന്‍സല്‍ ചെയ്യാന്‍ വരുന്ന ഇടപാടുകാരുടെ ക്രഡിറ്റ് കാര്‍ഡും മൊബൈല്‍ ഫോണും ലോഗിന്‍ ഐ.ഡിയും പാസ്‌വേഡുമൊക്കെ കൈക്കലാക്കി പണം തന്റെ അക്കൗണ്ടുകളിലേക്ക് മാറ്റുകയായിരുന്നു രീതി. പ്രതിയുടെ വ്യാജ ഇമെയില്‍ ഐ.ഡിയും മൊബൈല്‍ നമ്പറും ഇടപാടുകാരുടെ ക്രഡിറ്റ് കാര്‍ഡ് അക്കൗണ്ടുമായി ബന്ധിപ്പിക്കുകയും ചെയ്യും.

ഇടപാടുകാരുടെ  ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ലക്ഷങ്ങൾ ലോണുകൾ എടുത്ത് വിവിധ അക്കൗണ്ടുകളിലേക്ക് തുക മാറ്റിയതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വഴിക്കടവ് സ്വദേശിനിയുടെ ഒരുലക്ഷത്തി ഇരുപതിനായിരം രൂപ തട്ടിയെടുത്ത കേസ്സിലാണ് ദലീല്‍ പിടിയിലായത്. വിശദമായ അന്വേഷണം നടത്തിയപ്പോള്‍ പ്രതി സമാനമായ രീതിയില്‍ നിരവധിപേരെ തട്ടിപ്പിനിരയാക്കിയെന്ന് കണ്ടെത്തി.

വണ്ടൂരിലെ അങ്കണവാടി അധ്യാപികയും തട്ടിപ്പിന് ഇരയായി പൂക്കോട്ടുംപാടതെ കെ.എസ്.ഇ.ബി  ജീവനക്കാരൻ്റെ ഒരുലക്ഷത്തി ഇരുപതിനായിരം രുപയും വണ്ടൂൂരിലെ ഒരു വിദ്യാലയത്തിൽ നിന്നു അഞ്ച് അദ്ധ്യപകരുടെ പതിനഞ്ച് ലക്ഷം രൂപ തട്ടിയെടുത്തെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. പരാതിയെ തുടര്‍ന്ന് പ്രതിയെ ബാങ്ക് നേരത്തെ പിരിച്ചുവിട്ടിരുന്നു. വീണ്ടും ബാങ്ക് ജീവനക്കാരനാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഇടപാടുകാരെ സമീപിക്കുകയായിരുന്നു. അറസ്റ്റ് ചെയ്തതറിഞ്ഞ് നിരവധി പേര്‍ പരാതികളുമായി പോലീസിനെ സമീപിച്ചിട്ടുണ്ട്. തട്ടിപ്പ് വഴി ലഭിക്കുന്ന പണമുപയോഗിച്ച് പ്രതി ആഢംബര ജീവിതം നയിച്ചുവരികയായിരുന്നെന്നും പൊലീസ് പറഞ്ഞു. 

ആഫ്രിക്കയിൽ നിന്നുമെത്തിച്ച ചീറ്റകളിലൊന്ന് ചത്തു

 

 


 

Follow Us:
Download App:
  • android
  • ios