രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സി.ഐ. വിനോദിന്റെ നിർദ്ദേശപ്രകാരമായിരുന്നു അറസ്റ്റ്. കേസിലെ ബാക്കി പ്രതികളെ ഉടനടി അറസ്റ്റ് ചെയ്യുമെന്ന് എസ്.ഐ. സുനുമോൻ പറഞ്ഞു. 

ആലപ്പുഴ: കായംകുളം കെ പി റോഡിൽ പെട്രോൾ പമ്പിന് സമീപം മാരകായുധങ്ങളുമായി ഭീകാരാന്തരീക്ഷം സൃഷ്ടിച്ച കേസിലെ നാലാം പ്രതി പിടിയിൽ. കൃഷ്ണപുരം ദേശത്തിനകം മുറിയിൽ കണ്ടിശ്ശേരി തെക്കതിൽ താഹാക്കുട്ടി മകൻ കലം അനി എന്ന് വിളിക്കുന്ന മുഹമ്മദ് കുഞ്ഞിനെയാണ് പൊലീസ് പിടികൂടിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഈ മാസം 27-ാം തീയതിയാണ് സംഭവം നടന്നത്. റോഡിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും മനുദാസ് എന്നയാളെ സംഘം ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സി.ഐ. വിനോദിന്റെ നിർദ്ദേശപ്രകാരമായിരുന്നു അറസ്റ്റ്. കേസിലെ ബാക്കി പ്രതികളെ ഉടനടി അറസ്റ്റ് ചെയ്യുമെന്ന് എസ്.ഐ. സുനുമോൻ പറഞ്ഞു.