കഴുത്തിന് വെട്ടേറ്റ നിലയിലായിരുന്നു മൃതദേഹം. തലയിൽ അടിയേറ്റ പാടുണ്ട്. തുടർന്ന് മൊബൈല്‍ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി അർജ്ജുനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

കൊച്ചി: ശുചിമുറി ഉപയോഗിക്കുന്നത് സംബന്ധിച്ച തർക്കത്തെത്തുടർന്ന് എറണാകുളം കൂത്താട്ടുകുളത്ത് ഇറച്ചിക്കട തൊഴിലാളിയെ സഹപ്രവർത്തകൻ വെട്ടിക്കൊലപ്പെടുത്തി. തിരുവനന്തപുരം സ്വദേശി രാധാകൃഷ്ണനാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതി അർജ്ജുൻ തെങ്കാശിയിൽ നിന്ന് പിടിയിലായി. ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടിയിലായത്.

കരിമ്പനയിലെ ഇറച്ചിക്കട ജീവനക്കാരായിരുന്നു രാധാകൃഷ്ണനും അർജ്ജുനും. രാവിലെ ഇരുവരും കടയിലെത്താത്തതിനെത്തുടർന്ന് അന്വേഷിച്ചെത്തിയ കടയുടമയാണ് രക്തത്തിൽ കുളിച്ച നിലയിൽ രാധാകൃഷ്ണന്റെ മൃതദേഹം കണ്ടത്. കഴുത്തിന് വെട്ടേറ്റ നിലയിലായിരുന്നു മൃതദേഹം. തലയിൽ അടിയേറ്റ പാടുണ്ട്. തുടർന്ന് മൊബൈല്‍ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി അർജ്ജുനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

Also Read: ഇരുമ്പ് വടിയുമായെത്തി, കുപ്പിയില്‍ മണ്ണെണ്ണ കത്തിച്ചെറിഞ്ഞു; മദ്യപിച്ചെത്തി ആലുവയിൽ കട തകര്‍ത്ത് യുവാവ്

ചൊവ്വാഴ്ച രാത്രി കൊലനടത്തിയ ശേഷം അര്‍ജ്ജുൻ രക്ഷപ്പെടുകയായിരുന്നു. ഇരുവരും താമസിച്ചിരുന്ന വീട്ടിലെ ശുചിമുറി അർജുന്റെ മുറിയിലാണുമ്ടായിരുന്നത്. രാധാകൃഷ്ണൻ ശുചിമുറിയിലേക്ക് വരുമ്പോൾ അർജ്ജുൻ മുറി അടച്ചിടുന്നതു പതിവായിരുന്നു. ഇതിനെച്ചൊല്ലി ഇവർ പലപ്പോഴും കലഹിച്ചു. ചൊവ്വാഴ്ച രാത്രി തർക്കം അതിരുവിട്ടതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. പിടിയിലായ പ്രതിയെ കേരളത്തിലെത്തിച്ച് നാളെ തെളിവെടുപ്പ് നടത്തും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

YouTube video player