ഫോണ്‍ മോഷ്ടിക്കപ്പെട്ടെന്ന റിപ്പോര്‍ട്ട് മേലധികാരികള്‍ക്ക് നല്‍കാതിരുന്ന പൊലീസ് കോണ്‍സ്റ്റബിളിനെ സസ്‌പെന്റ് ചെയ്തു. 

ധന്‍ബാദ്: ധന്‍ബാദിലെ ജഡ്ജിയുടെ മരണത്തില്‍ ദുരൂഹതയേറുന്നു. വാഹനാപകടം ഉണ്ടാകുന്നതിന് മുന്‍പ് പ്രതികള്‍ മൂന്ന് ഫോണുകള്‍ മോഷ്ടിച്ചിരുന്നതായി റിപ്പോര്‍ട്ട്. അപകടത്തിന് മുന്‍പ് പ്രതികള്‍ നിരവധി പേരെ ഈ ഫോണുകളിലൂടെ വിളിച്ചു. ഫോണ്‍ മോഷ്ടിക്കപ്പെട്ടെന്ന റിപ്പോര്‍ട്ട് മേലധികാരികള്‍ക്ക് നല്‍കാതിരുന്ന പൊലീസ് കോണ്‍സ്റ്റബിളിനെ സസ്‌പെന്റ് ചെയ്തു. മോഷ്ടിക്കപ്പെട്ട ഓട്ടോറിക്ഷയാണ് അപകടത്തിന് കാരണമായതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

പ്രഭാത നടത്തത്തിനിടെയാണ് പിന്നില്‍ നിന്നെത്തിയ ഓട്ടോ ജില്ലാ ജഡ്ജി ഉത്തം ആനന്ദിനെ ഇടിച്ചിട്ടത്. സംഭവത്തില്‍ ഓട്ടോ ഡ്രൈവറെ അറസ്റ്റ് ചെയ്‌തെങ്കിലും അക്രമണത്തിന് പിന്നിലുള്ളവരെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. സിബിഐയാണ് കേസ് അന്വേഷിക്കുന്നത്. സംഭവത്തിന് തൊട്ടുമുമ്പാണ് ഫോണ്‍ മോഷ്ടിക്കപ്പെട്ടതായി കണ്ടെത്തിയത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona