ഷഫീഖിന്റെ ആദ്യഭാര്യയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

പെരുമ്പാവൂര്‍: കൊൽക്കത്തയിൽ നടന്ന കൊലപാതക്കേസിലെ പ്രതികൾ പെരുന്പാവൂരിൽ അറസ്റ്റിൽ. മുടിക്കലിൽ ഒളിവിൽ കഴിഞ്ഞിരുന്ന കൊൽക്കത്ത സ്വദേശികളായ ദന്പതികൾ ഷഫീഖ് ഉൽ ഇസ്ലാം, ഷിയാത്തോൺ ബീവി എന്നിവരാണ് പിടിയിലായത്. ഷഫീഖിന്റെ ആദ്യഭാര്യയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ പെരുന്പാവൂർ പൊലീസിന്റെ അന്വേഷത്തിലാണ് പ്രതികൾ പിടിയിലായത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.