വീടിന് മുന്നിൽ വെച്ച് വാക്കേറ്റം; അളിയനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിൽ  

ഇരുളം പണിയ നഗറിലുള്ള വീടിന്റെ മുന്‍വശത്ത് വെച്ച് സുരേഷും കണ്ണനും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. 

accused in the case of killing brother-in-law arrested in Kalpata

കല്‍പ്പറ്റ: ഭാര്യയുടെ സഹോദരനെ തലക്കടിച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ പ്രതിയെ കേണിച്ചിറ പൊലീസ് അറസ്റ്റ് ചെയ്തു. കണിയാമ്പറ്റ കരണി വള്ളിപ്പറ്റ നഗര്‍ കണ്ണന്‍(45) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. നവംബര്‍ 29ന് രാത്രിയോടെയായിരുന്നു സംഭവം. 

ഇരുളം അമ്പലപ്പടി കുട്ടന്‍ എന്ന സുരേഷാണ് കൊല്ലപ്പെട്ടത്. ഇരുളം പണിയ നഗറിലുള്ള വീടിന്റെ മുന്‍വശത്ത് വെച്ച് ഇരുവരും തമ്മില്‍ വഴക്കിടുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തുന്നതിനിടെ വെള്ളിയാഴ്ച രാവിലെ സ്റ്റേഷനില്‍ വന്ന് കീഴടങ്ങുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

READ MORE: മടയിൽ കയറി ഒറ്റയാൻ്റെ ആക്രമണം: ആനത്താവളത്തിൽ കുങ്കിയാനയെ കുത്തിവീഴ്ത്തി

Latest Videos
Follow Us:
Download App:
  • android
  • ios