Asianet News MalayalamAsianet News Malayalam

മനോരമയുടെ കൊലപാതകം, പ്രതി ആദം അലി ചെന്നൈയിൽ അറസ്റ്റിൽ, ഇന്ന് കേരളത്തിലേക്കെത്തിക്കും

മോഷണത്തിനായാണ് കൊലപാതകമെന്ന നിഗമനത്തിൽ തന്നെയാണ് അന്വേഷണ സംഘം. മനോരമയുടെ നഷ്ടപ്പെട്ട സ്വര്‍ണം വീണ്ടെടുക്കാനുള്ള ശ്രമവും തെളിവെടുപ്പും നടത്തും.

accused of manorama murder case arrested from chennai
Author
Chennai, First Published Aug 9, 2022, 3:41 PM IST

തിരുവനന്തപുരം : തിരുവനന്തപുരം കേശവദാസപുരത്തെ വീട്ടമ്മ മനോരമയുടെ കൊലപാതകത്തിൽ ചെന്നൈയിൽ പിടിയിലായ പ്രതി ബംഗാൾ സ്വദേശി ആദം അലിയുടെ അറസ്റ്റ് രേഖപ്പെടുത്തി. തമിഴ്നാട്ടിലെത്തിയ കേരളാ പൊലീസിന് ആർപിഎഫ് പ്രതിയെ കൈമാറി. സെയ്താപേട്ട് മജിസ്ട്രേറ്റിന് മുന്നിൽ ഇയാളെ ഹാജരാക്കും. ഇതിന് ശേഷം പ്രതിയെ കേരളത്തിലേക്ക് കൊണ്ടു വരും. നാളെ കോടതിയിൽ ഹാജരാക്കാനാണ് നീക്കം.

മോഷണത്തിനായാണ് കൊലപാതകമെന്ന നിഗമനത്തിൽ തന്നെയാണ് അന്വേഷണ സംഘം. മനോരമയുടെ നഷ്ടപ്പെട്ട സ്വര്‍ണം വീണ്ടെടുക്കാനുള്ള ശ്രമവും തെളിവെടുപ്പും നടത്തും. കൊലപാതകത്തിൽ ആദമിന്‍റെ ഒപ്പം താമസിച്ചിരുന്ന സുഹൃത്തുക്കൾക്കും പങ്കുണ്ടോയെന്ന കാര്യവും പരിശോധിക്കുന്നുണ്ട്. ആദം അലിക്ക് ഒറ്റയ്ക്ക് ഇതൊക്കെ സാധിക്കുമോയെന്ന സംശയത്തിലാണ് പൊലീസ്. അതുകൊണ്ടുതന്നെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം ശക്തമാക്കും. ഞാറാഴ്ച ഉച്ചയോടെയാണ് വീട് നിർമ്മാണ ജോലിക്കായി എത്തിയ ആദം അലി അടുത്ത വീട്ടിലെ മനോരമയെകൊലപ്പെടുത്തി കിണറ്റിലിട്ടത്. ഇതിനു ശേഷം ചെന്നൈയിലേക്ക് പോയ പ്രതിയെ അവിടെ പൊലീസ് പിടികൂടുകയായിരുന്നു.

വീടു നിർമ്മാണ ജോലിക്കെത്തിയ ആദം അലി തൊട്ടടുത്ത വീട്ടിലെ മനോരമയെ കഴുത്തു ഞെരിച്ചു കൊന്ന് കിണറ്റിലിടുകയായിരുന്നു. മതിലിലൂടെ മൃതദേഹം, തൊട്ടടുത്ത പുരയിലടത്തിലേക്കിട്ട ശേഷം വലിച്ചിഴച്ചുകൊണ്ടുപോയാണ് രണ്ട് പുരയിടത്തിനപ്പുറമുള്ള കിണറ്റിലിട്ടത്. മൃതദേഹത്തിൽ കല്ലുകെട്ടിയിടുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിരുന്നു. വൈകുന്നേരം അഞ്ചരക്കുള്ള ചെന്നൈ എക്സൈപ്രസിൽ ആദം രക്ഷപ്പെട്ടുവെന്ന വിവരം അറിയിച്ചതിനെ തുടർന്ന് ചെന്നൈ പൊലീസിനെ വിവരം അറിയിക്കുകയും പ്രതിയെ ആർപിഎഫ് പൊക്കുകയുമായിരുന്നു. മനോരമയെ കാണാനില്ലെന്ന വിവരം ഭർത്താവാണ് മെഡിക്കൽ കോളജ് പൊലീസിനെ അറയിക്കുന്നത്. സമീപത്ത് താമസിച്ചുന്ന ഇതരസംസ്ഥാന തൊഴിലാളികളിൽ ഒരാളെ കാണാനില്ലെന്ന് സ്ഥിരീകരിച്ചുവെങ്കിലും അന്വേഷണം റെയിവേ സ്റ്റേഷനിലേക്ക് നീങ്ങുന്നതിൽ വൈകി. എട്ടു മണിയോടെ റെയിൽ അലർട്ടിൽ ആദമിൻെറ ഫോട്ട ഉള്‍പ്പെടെ വിവരം കൈമാറി. അപ്പോഴും കേരളം വിട്ടിട്ടുണ്ടായിരുന്നില്ല. 

മനോരമ കൊലപാതകം: വധിച്ചത് കഴുത്ത് ഞെരിച്ച്, സിസിടിവി ദൃശ്യം പൊലീസിന്; പ്രതി റെയിൽവെ സ്റ്റേഷനിലെത്തി

മോഷണത്തിന് വേണ്ടിയാണ് 21 വയസ്സുകാരനായ ആദം കൊലപാതകം നടത്തിയതെന്ന നിഗമനത്തിലാണ് പൊലീസ്. പബ്ജി കളിയിൽ അടിമപ്പെട്ട ആദം ഏതാനും ദിവസം മുമ്പ് സ്വന്തം മൊബൈൽ നിലത്തെറിഞ്ഞു പൊട്ടിച്ചിരുന്നു. ആദമിൻെറ സിം മറ്റുള്ളവരുടെ ഫോണിലിട്ടാണ് ഉപയോഗിച്ചിരുന്നത്. മനോരമയുടെ ഭർത്താവ് മകളുടെ വീട്ടിൽ പോയിരുന്നപ്പോഴായിരുന്നു കൊലപാതകം. മൃതദേഹം ഉപേക്ഷിച്ച ശേഷം ആദം ഉള്ളൂരിലെ സുഹൃത്തിൻെറ കടയിലെത്തി. ഇയാളുടെ ഫോണിൽ നിന്നും സുഹൃത്തുക്കളെ വിളിച്ച് സിം ആവശ്യപ്പെട്ടു. ദേഷ്യം വന്നപ്പോള്‍ സ്ത്രീയെ കൊലപ്പെടുത്തിയെന്നും നാട്ടിലേക്ക് പോവുകയാണെന്നും പറ‌ഞ്ഞു. സിമ്മുമായെത്തിയപ്പോള്‍ ആദം രക്ഷപ്പെട്ടുവെന്നാണ് ഒപ്പം താമസിച്ചിരുന്ന നാലുപേരെയും മൊഴി. 


 

Follow Us:
Download App:
  • android
  • ios