രണ്ട് പേർ കൊല്ലാൻ ശ്രമിച്ചപ്പോള്‍ രക്ഷപ്പെട്ട് വരികയായിരുന്നുവെന്ന് യുവാവ് പറഞ്ഞു

പത്തനംതിട്ട: വധശ്രമത്തിൽ നിന്ന് രക്ഷപ്പെട്ട് ഓടിയ യുവാവിന് രക്ഷകരായി തെരഞ്ഞെടുപ്പ് നിരീക്ഷണ സംഘം. പത്തനംതിട്ട - കോട്ടയം ജില്ലാ അതിർത്തിയായ പ്ലാച്ചേരിയിൽ വെച്ചാണ്, പൊന്തൻപുഴ വനത്തിൽ നിന്ന് പരിക്കുകളോടെ ഓടിയെത്തിയ യുവാവിനെ ഉദ്യോഗസ്ഥർ രക്ഷിച്ചത്. മണിമല പോലീസ് പിന്നീട് പ്രതികളെ അറസ്റ്റു് ചെയ്തു.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷം ഒരാള്‍ പൊന്തൻപുഴ ഭാഗത്ത് നിന്ന് ഓടിവരികയായിരുന്നുവെന്ന് തെരഞ്ഞെടുപ്പ് നിരീക്ഷണ സംഘത്തിലെ പി ടി ദിലീപ് പറഞ്ഞു. അയാള്‍ ഓടിവന്ന് മറിഞ്ഞുവീണതോടെ തങ്ങൾ ഓടിച്ചെന്നു. ആസിഡ് ആക്രമണമാണ് യുവാവിന് നേരെ ഉണ്ടായതെന്ന് മനസ്സിലായി. മുഖത്തിന്‍റെ ഒരുഭാഗവും കയ്യിലും കഴുത്തിലുമെല്ലാം പൊള്ളി തൊലി ഇളകിയ നിലയിലായിരുന്നു.

കല്യാണ വീട്ടിലെ വാക്കുതര്‍ക്കം; ലഹരി മാഫിയാ സംഘം വ്യാപാരിയെ കടയില്‍ കയറി വെട്ടി, വീടുകള്‍ക്ക് നേരെയും ആക്രമണം

രണ്ട് പേർ കൊല്ലാൻ ശ്രമിച്ചപ്പോള്‍ രക്ഷപ്പെട്ട് വരികയായിരുന്നുവെന്ന് യുവാവ് പറഞ്ഞു. നിരീക്ഷക സംഘത്തിലുണ്ടായിരുന്ന ഹരികൃഷ്ണൻ പ്രാഥമിക ശുശ്രൂഷ നൽകി. പൊലീസിനെ അറിയിക്കുകയും ചെയ്തു. ആംബുലൻസെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യക്തിവൈരാഗ്യത്തിന്‍റെ പേരിലായിരുന്നു ആക്രമണമെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ അറസ്റ്റ് ചെയ്തു. 

YouTube video player