പിന്നീട് തുക പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോഴാണ് തട്ടിപ്പെന്ന് മനസ്സിലായത്. സംഭവത്തിൽ സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

തിരുവനന്തപുരം: ഓൺലൈൻ തട്ടിപ്പിൽ തിരുവനന്തപുരം സ്വദേശിക്ക് നഷ്ടപ്പെട്ടത് മൂന്നേമുക്കാൽ കോടി രൂപ. റിട്ടയേര്‍ഡ് അസിസ്റ്റന്‍റ് എന്ജിനീയർക്കാണ് ഇത്രയും വലിയ തുക നഷ്ടമായിരിക്കുന്നത്. വന്‍ ലാഭം വാഗ്ദാനം ചെയ്ത് പല തവണയായാണ് തുക തട്ടിയത്. 2024 ജൂലൈ മുതല്‍ കഴിഞ്ഞ മാസംവരെയാണ് തുക നിക്ഷേപിച്ചിരുന്നു. തുടർന്ന് പല തവണ ലാഭവിഹിതം ആവശ്യപ്പെട്ടിട്ടും നൽകിയില്ല. പിന്നീട് തുക പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോഴാണ് തട്ടിപ്പെന്ന് മനസ്സിലായത്. സംഭവത്തിൽ സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

Thrissur Pooram 2025 | Asianet News Live | Malayalam News Live | Kerala News