Asianet News MalayalamAsianet News Malayalam

ഗൂഗിള്‍ പേ വഴി കൈക്കൂലി ചോദിച്ചു, നേരിട്ടെത്തി പണം കൊടുത്ത് ഉദ്യോഗസ്ഥനെ കുടുക്കി

ഭൂമി തരംമാറ്റം വേഗത്തിലാക്കാൻ കഴിഞ്ഞ ആഴ്ചയാണ് പ്രിജിൽ 5000 രൂപ ജിപേ വഴി ആവശ്യപ്പെട്ടത്. നേരിട്ട് പണം നൽകാമെന്ന് അറിയിച്ച ബിജു വിജിലൻസ് സംഘത്തെ വിവരം അറിയിച്ച ശേഷം കൈക്കൂലിയുമായി എത്തുകയായിരുന്നു. 

agriculture assistant asks bribe, man makes him arrest etj
Author
First Published Mar 25, 2023, 12:33 AM IST

പുത്തന്‍വേലിക്കര: എറണാകുളം പുത്തൻവേലിക്കരയിൽ കൈക്കൂലി വാങ്ങിയ കൃഷി അസിസ്റ്റന്റ് വിജിലൻസിന്‍റെ പിടിയിലായി. 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് കൃഷി അസിസ്റ്റന്റ് പ്രിജിൽ അറസ്റ്റിലാകുന്നത്. പുത്തൻവേലിക്കര സ്വദേശിയായ ബിജുവിൽ നിന്ന് കൈകൂലി വാങ്ങുന്നതിനിടെയാണ് എറണാകുളം വിജിലൻസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടിയത്. ഭൂമി തരംമാറ്റം വേഗത്തിലാക്കാൻ കഴിഞ്ഞ ആഴ്ചയാണ് പ്രിജിൽ 5000 രൂപ ജിപേ വഴി ആവശ്യപ്പെട്ടത്. നേരിട്ട് പണം നൽകാമെന്ന് അറിയിച്ച ബിജു വിജിലൻസ് സംഘത്തെ വിവരം അറിയിച്ച ശേഷം കൈക്കൂലിയുമായി എത്തുകയായിരുന്നു. 

വിജിലൻസ് പരിശോധനക്കിടെ അഴിമതിക്കേസിൽ പ്രതിയായ ഡിവൈ.എസ്പി മുങ്ങി. ഡിവൈ.എസ്പി വേലായുധനാണ് പരിശോധനക്കിടെ മുങ്ങിയത്. വേലായുധന്റെ ഫോണും ബാങ്ക് രേഖകളും ഇന്നലെ വിജിലൻസ് പിടിച്ചെടുത്തിരുന്നു. വിജിലൻസ് കഴക്കൂട്ടം പൊലീസിനെയും രേഖാമൂലം അറിയിച്ചിരുന്നു. വീട്ടുകാർ പരാതി നൽകിയിട്ടി ല്ലെന്ന് കഴക്കുട്ടം പൊലീസ് വ്യക്തമാക്കി. അഴിമതിക്കേസ് അട്ടിമറിക്കാൻ 50,000 പ്രതിയിൽ നിന്നും ഡിവൈഎസ്പി കൈക്കൂലി വാങ്ങിയെന്നാണ് കേസ്.

അനധികൃത സ്വത്ത് സമ്പാദനം അന്വേഷിക്കുന്ന സ്പെഷ്യൽ ഡിവൈഎസ്പിയാണ് വേലായുധൻ. കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ തിരുവല്ല മുനിസിപ്പാലിറ്റി സെക്രട്ടറി നാരായണനിൽ നിന്നാണ് പണം വാങ്ങിയത്. നാരായണനെതിരെയുണ്ടായിരുന്ന സ്വത്ത് കേസ് അവസാനിപ്പിക്കാനായി 50,000 രൂപയാണ് കൈക്കൂലി വാങ്ങിയത്. സ്വത്ത് സമ്പാദന കേസ് അട്ടിമറിച്ച ശേഷം ഡിവൈഎസ്പി യുടെ മകന്റെ അക്കൗണ്ടിലേക്ക് 50000 നാരായണൻ കൈമാറി‌യിരുന്നു.
 

Follow Us:
Download App:
  • android
  • ios