കിടപ്പ് രോഗിയായിരുന്ന സെബാസ്റ്റ്യൻ ബുധനാഴ്ചയാണ് മരിച്ചത്. കട്ടിലിൽ നിന്ന് വീണു മരിച്ചുവെന്നായിരുന്നു കുടുംബം പൊലീസിനെ അറിയിച്ചത്.

ആലപ്പുഴ: ആലപ്പുഴ പുന്നപ്രയിൽ മധ്യവയസ്കനെ കട്ടിലിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വൻ ട്വിസ്റ്റ്. ഈരേശേരിൽ സെബാസ്റ്റ്യന്റേത് (65) കൊലപാതകമെന്ന് തെളിഞ്ഞു. മകൻ സെബിൻ ക്രിസ്റ്റിനെ പുന്നപ്ര പൊലീസ് കസ്റ്റഡിയിലെത്തു.

Add Asianetnews as a Preferred SourcegooglePreferred

കിടപ്പ് രോഗിയായിരുന്ന സെബാസ്റ്റ്യൻ ബുധനാഴ്ചയാണ് മരിച്ചത്. കട്ടിലിൽ നിന്ന് വീണു മരിച്ചുവെന്നായിരുന്നു കുടുംബം പൊലീസിനെ അറിയിച്ചത്. എന്നാൽ പോസ്റ്റ് മോർട്ടത്തിൽ അടിയേറ്റതാണ് മരണ കാരണമെന്ന് വ്യക്തമായി.

പിന്നീട് നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതകമെന്നത് തെളിഞ്ഞത്. വാക്കർ കൊണ്ടുള്ള അടിയേറ്റാണ് സെബാസ്റ്റ്യൻ മരിച്ചതെന്നും മകൻ സെബിനാണ് കൊലപ്പെടുത്തിയതെന്നും പൊലീസ് കണ്ടെത്തി. മകൻ സെബിൻ ക്രിസ്റ്റി പൊലീസ് കസ്റ്റഡിയിലാണ്.

YouTube video player