കുടുംബ വീട് വിറ്റതിനെ ചൊല്ലി തർക്കം: അനുജന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന ചേട്ടൻ മരിച്ചു
അമ്മയിൽ നിന്ന് ലഭിച്ച കുടുംബ വീട് വിറ്റതുമായി ബന്ധപ്പെട്ടായിരുന്നു ഡാനിയും ഡെന്നിയും തമ്മിൽ തർക്കിച്ചത്

ആലുവ: കുടുംബ സ്വത്തിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് അനുജന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന ജേഷ്‌ഠൻ മരിച്ചു. ആലുവ എടത്തല മലയപ്പിള്ളി സ്വദേശി ഡെന്നിയാണ് മരിച്ചത്. 40 വയസായിരുന്നു. ഇക്കഴിഞ്ഞ സെപ്തംബർ 12 നാണ് ഡാനിയെ അനിയൻ ഡെന്നി കുത്തിയത്. തുടർന്ന് കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയായിരുന്നു ഡാനി.
അമ്മയിൽ നിന്ന് ലഭിച്ച കുടുംബ വീട് വിറ്റതുമായി ബന്ധപ്പെട്ടായിരുന്നു ഡാനിയും ഡെന്നിയും തമ്മിൽ തർക്കിച്ചത്. ഇത് പിന്നീട് കയ്യാങ്കളിയിലും കത്തിക്കുത്തിലും കലാശിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് ഡെന്നിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ഡാനി മരിച്ചതോടെ പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തും. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
Asianet News Live | Kerala News | Latest News Updates | ഏഷ്യാനെറ്റ് ന്യൂസ്