കഴിഞ്ഞ വർഷം ജൂലൈയിൽ നടന്ന സംഭവത്തിൽ ഒളിവിൽ കഴിയുകയായിരുന്ന തമിഴ്നാട് സ്വദേശി ബാഷ യെയാണ് ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

കൊച്ചി: കുവൈത്തിലേക്കുള്ള മനുഷ്യക്കടത്തിനായി തമിഴ്നാട് സ്വദേശികളായ ഏഴ് സ്ത്രീകളെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിച്ച കേസിൽ ഏജന്റ് അറസ്റ്റിൽ. കഴിഞ്ഞ വർഷം ജൂലൈയിൽ നടന്ന സംഭവത്തിൽ ഒളിവിൽ കഴിയുകയായിരുന്ന തമിഴ്നാട് സ്വദേശി ബാഷ യെയാണ് ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

2022 ജൂലൈ 17 ന് ആണ് കുവൈത്തിലേക്ക് കടത്താൻ ഏഴ് യുവതികളെ നെടുമ്പാശേരി വിമാനത്താവളത്തിൽ ബാഷ എത്തിച്ചത്. ഈ കേസിന്റെ അന്വേഷണം എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്‍റെ മേൽ നോട്ടത്തിൽ നടന്നുവരികെയാണ് ഒളിവിലായിരുന്ന ഏജന്റ് തമിഴ്നാട്ടിൽ നിന്നും പിടിയിലായത്. ചെങ്കത്ത് ഖലീഫ എന്ന പേരിൽ ട്രാവൽ ഏജൻസി നടത്തുകയാണ് ബാഷ. ഉൾഗ്രാമങ്ങളിൽ നിന്ന് നിരക്ഷരരും, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതുമായ സ്ത്രീകളെ കണ്ടെത്തി അവർക്ക് സൗജന്യമായി പാസ്പോർട്ട്, വിസ, ടിക്കറ്റ്, എന്നിവ ശരിയാക്കിക്കൊടുക്കും. ദുബൈയിലേക്കുള്ള വിസിറ്റിംഗ് വിസയയുമാണ് വിമാനത്താവളത്തിലെത്തിയത്. 

ദുബൈയിലെത്തിയ ശേഷം കുവൈറ്റ് വിസയടിച്ച പേജ് പാസ്പോർട്ടിൽ വ്യാജമായി ചേർത്ത് കുവൈറ്റിലേക്ക് കടത്തുകയാണ് ഇവരുടെ പദ്ധതി. വിദ്യാഭ്യാസം കുറഞ്ഞ സ്ത്രീകൾക്ക് കുവൈറ്റിൽ നേരിട്ടെത്താൻ ബുദ്ധിമുട്ടുള്ളതുകൊണ്ടാണ് ഈ തന്ത്രം ഉപയോഗിക്കുന്നതെ മുപ്പതിനും നാൽപ്പതിനും മധ്യേ പ്രായമുള്ള സ്ത്രീകളെ വീട്ടു ജോലിക്കെന്നും പറഞ്ഞാണ് കൊണ്ടുപോകുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഫസലുള്ള എന്നയാളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

Read Also: ലഹരിമരുന്ന് കേസിലെ പ്രതികളോട് എക്സൈസ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിയെന്ന് ആരോപണം; അന്വേഷണം തുടങ്ങി