Asianet News MalayalamAsianet News Malayalam

ലഹരി വിമുക്തി കേന്ദ്രത്തില്‍ അന്തേവാസിയെ ചെടിച്ചട്ടികൊണ്ട് തലയ്ക്കടിച്ച് കൊന്നു, പ്രതിക്കായി തെരച്ചില്‍

വെള്ളനാട് കരുണാസായി ഡി അഡിക്ഷന്‍ സെന്‍ററിലാണ് സംഭവം. ഇവിടുത്തെ മറ്റൊരു അന്തേവാസിയായ ബിജോയ് വിജയനെ ചെടിച്ചട്ടികൊണ്ട് തലയ്ക്കടിക്കുകയായിരുന്നു.

An inmate was killed at the Vellanad drug addiction center
Author
First Published Nov 15, 2022, 10:56 PM IST

തിരുവനന്തപുരം: വെള്ളനാട് കരുണാസായി ഡീ അഡിക്ഷൻ സെന്‍ററില്‍ അന്തേവാസി ചെടിച്ചട്ടി കൊണ്ട് മറ്റൊരു അന്തേവാസിയെ തലയ്ക്കടിച്ച് കൊന്നു.  കഴക്കൂട്ടം സ്വദേശി വിജയനാണ് (50) കൊല്ലപ്പെട്ടത്. കേന്ദ്രത്തിലെ മറ്റൊരു അന്തേവാസിയായ ബിജോയ് വിജയനെ പൂച്ചട്ടി കൊണ്ട് തലയ്ക്ക് അടിച്ച ശേഷം പുറകിലെ മതിൽ ചാടി രക്ഷപ്പെടുകയായിരുന്നു. വൈകിട്ട്  വിശ്രമത്തിനായി അന്തേവാസികളെ പുറത്തിറക്കിയ സമയത്ത് ബിജോയ് ബഹളം വച്ച് വിജയനെ ആക്രമിക്കുകയായിരുന്നു. വിജയനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബിജോയ്ക്കായി ആര്യനാട് പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കി.

Follow Us:
Download App:
  • android
  • ios