തിരുവനന്തപുരം: കൊഞ്ചിറവിള സ്വദേശി അനന്തു ഗിരീഷിനെ മയക്കുമരുന്ന് ലഹരിയിൽ മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിൽ പുനരന്വേഷണത്തിന് ഉത്തരവ്. കേസിലെ കുറ്റപത്രം തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി അന്വേഷണ സംഘത്തിന് മടക്കി നൽകി.

അന്വേഷണം അവസാനിച്ച ശേഷം ലഭിച്ച ചില സുപ്രധാന രേഖകൾ കുറ്റപത്രത്തിൽ ചേർക്കണമെന്ന് ജില്ലാ ഗവൺമെൻറ് പ്ലീഡർ കോടതിയെ അറിയിച്ചിരുന്നു. ഇതേത്തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥനെ കോടതി നേരിട്ട് വിളിച്ചുവരുത്തി കുറ്റപത്രത്തിലെ തെറ്റുകൾ ചൂണ്ടിക്കാട്ടി.

ഇതോടെയാണ് കുറ്റപത്രം മടക്കി നൽകണം എന്ന് ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനായ പ്രതാപൻ കോടതിയിൽ അപേക്ഷ നൽകിയത്. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, ക്രിമിനൽ ഗുഡാലോചന, തെളിവു നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി പ്രതികൾകളുടെ വിചാരണ ആരംഭിക്കാനിരിക്കെയാണ് പുനരന്വേഷണം.