കൊല്ലം: മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ കൊല്ലത്ത് വീണ്ടും കൊലപാതകം. കണ്ണനല്ലൂരിൽ നിന്ന് ആറ് ദിവസം മുൻപ് കാണാതായ ആളുടെ മൃതദേഹം അഞ്ചൽ ആർച്ചലിൽ പൊട്ടക്കിണറ്റിൽ നിന്ന് കണ്ടെത്തി. കണ്ണനല്ലൂർ സ്വദേശി ഷൗക്കത്തിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.  സംഭവവുമായി ബന്ധപ്പെട്ട് അഞ്ചൽ മണലി സ്വദേശി ഷൈജുവിലെ കസ്റ്റഡിയിലെടുത്തു.