Asianet News MalayalamAsianet News Malayalam

രണ്ട് സ്ത്രീകളുമായി വൈദികന്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട അള്‍ത്താര കത്തിച്ച് ആര്‍ച്ച് ബിഷപ്പ്

രണ്ട് സ്ത്രീകള്‍ക്കൊപ്പം വൈദികന്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട അള്‍ത്താര അതിരൂപത ആര്‍ച്ച് ബിഷപ്പ് നേരിട്ട് എത്തി കത്തിച്ചു കളഞ്ഞു. 

Archbishop Burns altar after priest filmed porn with corset clad dominatrices in church
Author
New Orleans, First Published Oct 12, 2020, 12:27 PM IST

ലൂസിയാന: പള്ളിയുടെ അള്‍ത്താരയില്‍ വച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട് അത് ചിത്രീകരിച്ച വൈദികന്‍ അറസ്റ്റിലായത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. അമേരിക്കയിലെ ലൂയിയാനയില്‍ കത്തോലിക്കാ വൈദികനെയാണ് കഴിഞ്ഞ ഒക്ടോബര്‍ എട്ടിന് അറസ്റ്റ് ചെയ്തത്. ലൂയിയാനയിലെ പേള്‍ റിവറിലുള്ള സെയിന്‍റ് പീറ്റര്‍ ആന്‍ഡ് പോള്‍ റോമന്‍ കത്തോലിക്കാ പള്ളിയിലെ വൈദികനായ ട്രാവിസ് ക്ലാര്‍ക്ക് ആണ് പിടിയിലായത്.

ഇപ്പോഴിതാ രണ്ട് സ്ത്രീകള്‍ക്കൊപ്പം വൈദികന്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട അള്‍ത്താര അതിരൂപത ആര്‍ച്ച് ബിഷപ്പ് നേരിട്ട് എത്തി കത്തിച്ചു കളഞ്ഞു. പാപം നടന്ന അള്‍ത്താര കത്തിക്കണമെന്ന് ക്രിസ്തീയ വിശ്വാസം വച്ചാണ്  ന്യൂ ഓര്‍ലിയന്‍സ് ആര്‍ച്ച്ബിഷപ്പ് ഗ്രിഗോറി റെയ്മണ്ട് നേരിട്ട് എത്തി അള്‍ത്താര കത്തിച്ചു കളഞ്ഞത്. പള്ളിയുടെ വിശുദ്ധി പൂര്‍വ്വസ്ഥിതിയിലാക്കുന്നതിനുള്ള ആചാരപരമായ ചടങ്ങുകള്‍ ഇദ്ദേഹം നടത്തിയെന്നാണ് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

നേരത്തെ വൈദികന്‍ ഒരേസമയം രണ്ട് സ്ത്രീകളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് പേര് വെളിപ്പെടുത്ത ഒരാള്‍ കണ്ടതോടെയാണ് സംഭവം പുറത്ത് അറിയുന്നത്. അള്‍ത്താര നിറയെ സെക്സ് കളിപ്പാട്ടങ്ങള്‍ വച്ച് മൊബൈല്‍ ഫോണില്‍ വീഡിയോ ചിത്രീകരിക്കുകയായിരുന്നുവെന്നാണ് സാക്ഷി വെളിപ്പെടുത്തിയത്.

തന്‍റെ ഫോണില്‍ ഇതെല്ലാം പകര്‍ത്തിയ ശേഷം സാക്ഷി പൊലീസിനെ വിളിച്ചറിയിക്കുകയായിരുന്നു. ട്രാവിസിനൊപ്പം രണ്ട് സ്ത്രീകളെയും പൊലീസ് അറസ്റ്റ് ചെയ്തു. വൈദികനൊപ്പമുള്ള ലൈംഗിക ബന്ധം ചിത്രീകരിക്കുകയായിരുന്നുവെന്നാണ് സ്ത്രീകള്‍ മൊഴി നല്‍കിയത്. 

പൊതുസ്ഥലത്തുള്ള അശ്ലീല പ്രദര്‍ശനം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് . അറസ്റ്റിലായ സ്ത്രീകളില്‍ ഒരാള്‍ പോണ്‍ ചിത്രങ്ങളിലെ നടിയാണെന്നാണ് പൊലീസ് പറയുന്നത്. അറസ്റ്റിലായതോടെ ട്രാവിസിനെ അതിരൂപത സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios