മറ്റത്തൂർ നാടിപ്പാറ സ്വദേശികളായ രാജേഷ് , അരുൺ, വരന്തരപ്പിള്ളി സ്വദേശി വിഷ്ണു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.ഇവർ ഈ വീട് വാടകക്കെടുത്ത് കുടുംബത്തോടൊപ്പം താമസിച്ച് വരികയായിരുന്നു.

തൃശ്ശൂർ: പെരിഞ്ഞനത്ത് അനധികൃത വാറ്റ് കേന്ദ്രം കണ്ടെത്തി. 55 ലിറ്റർ ചാരായവും 750 ലിറ്റർ വാഷും പോലീസ് പിടിച്ചെടുത്തു. മൂന്ന് പേർ അറസ്റ്റിലായി രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വാടക വീട് കേന്ദ്രീകരിച്ച് നടത്തിയിരുന്ന വാറ്റ് കേന്ദ്രം കണ്ടെത്തിയത്. 3 വലിയ കന്നാസുകളിൽ സൂക്ഷിച്ചിരുന്ന 750 ലിറ്റർ വാഷ് 55 ലിറ്റർ ചാരായമാണ് പോലീസ് പിടിച്ചെടുത്തത്. വാറ്റ് കേന്ദ്രം നടത്തിയിരുന്ന മൂന്ന് പേരെ അറസ്റ്റ് ചെയ്തു. 

മറ്റത്തൂർ നാടിപ്പാറ സ്വദേശികളായ രാജേഷ് , അരുൺ, വരന്തരപ്പിള്ളി സ്വദേശി വിഷ്ണു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.ഇവർ ഈ വീട് വാടകക്കെടുത്ത് കുടുംബത്തോടൊപ്പം താമസിച്ച് വരികയായിരുന്നു.

മുറികളിലും, ശുചിമുറിയിലും, അടുക്കളയിലുമാണ് വാഷും ചാരായവും സൂക്ഷിച്ചിരുന്നത്. വാറ്റുപകരണങ്ങളും, ചാരായം നിറക്കാനുള്ള ആയിരത്തോളം കുപ്പികളും പോലീസ് പിടിച്ചെടുത്തു.

വരന്തരപ്പിള്ളി മേഖലകളിലാണ് ചാരായം വാഹനങ്ങളിൽ കൊണ്ടുപോയി വില്പന നടത്തിയിരുന്നത്. ഒരു ലിറ്റർ ചാരായത്തിന് ആയിരം രൂപയാണ് ഇവർ ഈടാക്കിയിരുന്നത്. ഓണത്തോടനുബന്ധിച്ച് തീരദേശത്ത് വൻതോതിൽ ചാരായ വില്പനക്ക് ഇവർ പദ്ധതിയിട്ടിരുന്നതായി പോലീസ് പറഞ്ഞു.