Asianet News MalayalamAsianet News Malayalam

നെയ്യാറ്റിൻകരയിലെ ആശയുടെ ആത്മഹത്യ; അന്വേഷണം നടത്താൻ സിപിഎം, കേസെടുക്കാതെ പൊലീസ്

നെയ്യാറ്റിൻകരയിലെ സിപിഎം പ്രവർത്തകയുടെ ആത്മഹത്യയിൽ ആരോപണ വിധേയരായ പ്രാദേശിക നേതാക്കൾക്കെതിരെ അന്വേഷണം നടത്താൻ സിപിഎം ഏരിയ കമ്മിറ്റി തീരുമാനിച്ചു.

Ashas suicide in Neyyattinkara CPM to investigate police without case
Author
Kerala, First Published Oct 7, 2020, 12:02 AM IST

തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ സിപിഎം പ്രവർത്തകയുടെ ആത്മഹത്യയിൽ ആരോപണ വിധേയരായ പ്രാദേശിക നേതാക്കൾക്കെതിരെ അന്വേഷണം നടത്താൻ സിപിഎം ഏരിയ കമ്മിറ്റി തീരുമാനിച്ചു. എന്നാൽ ആത്മഹത്യ കുറിപ്പിൽ പേരുണ്ടായിട്ടും പാർട്ടി നേതാക്കൾക്കെതിരെ കേസെടുക്കാൻ പാറശ്ശാല പൊലീസ് ഇതുവരെ തയ്യാറായിട്ടില്ല.

നെയ്യാറ്റിന്‍കരയിലെ ആശാ വർക്കറും സിപിഎം പ്രവർത്തകയുമായിരുന്ന ആശ കഴിഞ്ഞമാസം 10-നായിരുന്നു പാർട്ടി ഓഫീസിനു വേണ്ടി വാങ്ങിയ കെട്ടിടത്തിൽ തൂങ്ങിമരിച്ചത്. സിപിഎം ലോക്കൽ കമ്മിറ്റി അംഗങ്ങളായ അലത്തറക്കൽ ജോയ്, കൊറ്റാമം രാജൻ എന്നിവരുടെ നിരന്തരമായ ചൂഷണത്തിൽ മനംനൊന്താണ് ആത്മഹത്യയെന്നായിരുന്നു ആശയുടെ ആത്മഹത്യ കുറിപ്പ്. 

പ്രദാശിക നേതാക്കളായ ശാന്തൻ, സുരേന്ദ്രൻ എന്നിവർക്കെതിരെ പരാതിയുമായി ആശയുടെ കുടുംബവും രംഗത്തെത്തിയികുന്നു. ഈ നാല് പേർക്കെതിരെയാണ് പാർട്ടിയുടെ മൂന്നഗ സമിതിയുടെ അന്വേഷണം. അന്വേഷണത്തിൽ ഇവരുടെ പങ്ക് തെളിഞ്ഞാൽ നാല് പേരെയും പാർട്ടിയിൽ നിന്നും പുറത്താക്കുമെന്ന് പാറശ്ശാല ഏര്യാ കമ്മറ്റി അറിയിച്ചു. 

ശാന്തൻ ഏരിയാ കമ്മറ്റി അംഗവും മറ്റുള്ള മൂന്നുപേർ ലോക്കൽ കമ്മറ്റി അംഗങ്ങളുമാണ്. എന്നാൽ സംഭവം നടന്ന് ഒരു മാസമാകുമ്പോഴും കേസന്വേഷണം എങ്ങുമെത്തിയിട്ടില്ല. ആശയുടെ ആത്മഹത്യകുറിപ്പിന്റെ അടിസ്ഥാനത്തിൽ മാത്രം സിപിഎം നേതാക്കൾക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്താനാകില്ലെന്നാണ് പാറശാല പൊലീസിന്റെ നിലപാട്.

Follow Us:
Download App:
  • android
  • ios