പൊലീസ് വേഷത്തിലെത്തിയ രണ്ട് പേരാണ് കാട്ടാക്കട സ്വദേശിയായ മുജീബിനെ തടഞ്ഞു നിർത്തിയതെന്ന് പൊലീസ് കണ്ടെത്തി.

തിരുവനന്തപുരം : പൂവച്ചലിൽ വ്യാപാരിയെ കാറിന്റെ സ്റ്റിയറിങ്ങിൽ വിലങ്ങ് ഉപയോഗിച്ച് പൂട്ടിയിട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പൊലീസ് വേഷത്തിലെത്തിയ രണ്ട് പേരാണ് കാട്ടാക്കട സ്വദേശിയായ മുജീബിനെ തടഞ്ഞു നിർത്തിയതെന്ന് പൊലീസ് കണ്ടെത്തി. വാഹനപരിശോധനക്കെന്ന പേരിലാണ് ശനിയാഴ്ച രാത്രി പൊലീസ് വേഷത്തിലെത്തിയ അക്രമികൾ ഇലക്ട്രോണിക് സ്ഥാപന ഉടമായായ മുജീബിന്റെ കാർ കൈ കാണിച്ചു നിർത്തിയത്. കാർ നിർത്തിയ ശേഷം അക്രമികൾ മുജീബിന്റെ കാറിൽ കയറി കൈയിൽ വിലങ്ങ് ഇട്ട് ബന്ധിക്കുകയായിരുന്നു. നീല സ്വിഫ്റ്റ് കാറിലാണ് പ്രതികൾ എത്തിയത്. കാറിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് കിട്ടി. പൊലീസ് സംഘം സ്ഥലത്തെത്തിയാണ് വിലങ്ങ് അഴിച്ച് മുജീബിനെ മോചിപ്പിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

YouTube video player