എസ്എസ്എല്‍സി പരീക്ഷയ്ക്കായി തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ പാര്‍ട്ടി തരാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ ഒരു വീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷം ക്രൂരബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. 

തേജ്പൂര്‍: അസമിലെ തേഡ്പൂരില്‍ 2 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന് മരത്തില്‍ കെട്ടിത്തൂക്കി. അസമിലെ ബിശ്വനാഥ് ജില്ലയിലാണ് ക്രൂര പീഡനം നടന്നത്. പത്താം ക്ലാസ് വിദ്യാര്‍ത്ഥികളാണ് ഏഴ് കുട്ടികളാണ് 12കാരിയെ ക്രൂരബലാത്സംഗത്തിനരയാക്കി കൊലപ്പെടുത്തിയ ശേഷം മരത്തില്‍ കെട്ടിത്തൂക്കുകയായിരുന്നു. സംഭവത്തില്‍ ഏഴ് വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു.

എസ്എസ്എല്‍സി പരീക്ഷയ്ക്കായി തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ പാര്‍ട്ടി തരാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ ഒരു വീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷം ക്രൂരബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. ബലാത്സംഗത്തിനിടെ പെണ്‍കുട്ടി കൊല്ലപ്പെട്ട. ഇതോടെ പ്രതികള്‍ കുട്ടിയെ വീടിന് സമീപത്തുള്ള കാടിന് സമീപം എത്തിച്ച് മരത്തില്‍ കെട്ടിത്തൂക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കഴിഞ്ഞ ദിവസം വനത്തിനുള്ളില്‍ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുകയിയരുന്നു.