മാനന്തവാടി: അസം സ്വദേശിയെ വയനാട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മാനന്തവാടി കുറ്റിമൂലയിൽ സെന്‍റ് അഗസ്റ്റിൻ കോണ്‍വെന്‍റിലെ ജീവനക്കാരിയായ മേരിയെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ആറു മാസം മുൻപായിരുന്നു മേരി ജോലിക്കായി കോണ്‍വെന്‍റിലെത്തിയത്. ഇന്നലെ രാത്രി മുതൽ യുവതിയെ കാണാനില്ലെന്ന് കോണ്‍വെന്‍റ് അധികൃതർ പൊലീസിൽ പരാതി നൽകിയിരുന്നു.