ആക്രമണത്തിന് പിന്നിൽ വ്യക്തിവൈരാഗ്യമെന്നാണ് നിഗമനം. പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയെന്ന് പൊലീസ് അറിയിച്ചു.
ആലുവ: എറണാകുളം ആലുവ മാട്ടുപ്പുറത്ത് സഹോദരങ്ങൾക്ക് വെട്ടേറ്റു. മാട്ടുപ്പറം സ്വദേശികളായ ഷാനവാസ്, നവാസ് എന്നിവർക്കാണ് വെട്ടേറ്റത്. രാത്രി ഹോട്ടലിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനിടെ എത്തിയ ഒരു സംഘം ഇരുവരെയും വാളുകൊണ്ട് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇരുവരുടെയും പരിക്ക് ഗുരുതരമല്ല. ആക്രമണത്തിന് പിന്നിൽ വ്യക്തിവൈരാഗ്യമെന്നാണ് നിഗമനം. പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയെന്ന് പൊലീസ് അറിയിച്ചു.
