തിരുവനന്തപുരം: കെ എസ് യു സംസ്ഥാന ജനറൽ സെക്രട്ടറി നബിൻ കല്ലമ്പലത്തിന്റെ വീടിന് നേരെ ആക്രമണം. ആക്രമണത്തിൽ നബീന്റെ വീടിന്റെ ജനൽ ചില്ലുകൾ തകർന്നു. സംഭവത്തില്‍ കോൺഗ്രസ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു. ഗ്രൂപ്പ് പോരാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. മാരകായുധങ്ങളുമായി അൻപതോളം പേർ ആക്രമണം നടത്തിയെന്നാണ് നബിൻ കല്ലമ്പലത്തിന്റെ പരാതി.