വിവാഹനിശ്ചയത്തിന് പിറ്റേന്ന് പ്രതിശ്രുത വധുവിനെ  വീട്ടിലെത്തി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ചെങ്ങമനാട് സ്വദേശി അനന്തകൃഷ്ണനെ  വാഴക്കുളം പോലീസ് അറസ്റ്റ് ചെയ്തു.  കഴിഞ്ഞ മെയ് 25 ന് വീട്ടിൽ മറ്റാരും ഇല്ലാതിരുന്നപ്പോഴായിരുന്നു പീഡനശ്രമം

വാഴക്കുളം: വിവാഹനിശ്ചയത്തിന് പിറ്റേന്ന് പ്രതിശ്രുത വധുവിനെ വീട്ടിലെത്തി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ചെങ്ങമനാട് സ്വദേശി അനന്തകൃഷ്ണനെ വാഴക്കുളം പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മെയ് 25 ന് വീട്ടിൽ മറ്റാരും ഇല്ലാതിരുന്നപ്പോഴായിരുന്നു പീഡനശ്രമം. യുവതി വനിതാ ഹെല്പ്പലൈനില്‍ നല്‍കിയ പരാതിയിലാണ് കേസ്.

സ്ത്രീധനമായി 150 പവനും കാറും തന്നില്ലെങ്കിൽ വിവാഹത്തിൽ നിന്ന് പിന്മാറുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്. യുവതിക്ക് ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് അരലക്ഷം - രൂപ മേടിക്കുകയും ചെയ്തു. പീഡനശ്രമം, സ്ത്രീധന നിരോധന നിയമം, വഞ്ചന എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona