വീട്ടിലെ ജോലിക്കാരിയാണ് മൃതദേഹം ആദ്യം കണ്ടത്. സംഭവമറിഞ്ഞയുടന്‍ പൊലീസും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി.

ദില്ലി : അയോധ്യയില്‍ എഡിഎമ്മിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാണ്‍പൂര്‍ സ്വദേശി സുര്‍ജീത് സിങ്ങാണ് മരിച്ചത്. സംഭവത്തില്‍ പൊലീസന്വേഷണം ആരംഭിച്ചു. സിവില്‍ ലൈന്‍സിലെ ഔദ്യോഗിക വസതിയിലാണ് സുര്‍ജീതിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം മുറിയിൽ ചോരയില്‍ കുളിച്ച നിലയിലായിരുന്നു. വീട്ടിലെ ജോലിക്കാരിയാണ് മൃതദേഹം ആദ്യം കണ്ടത്. സംഭവമറിഞ്ഞയുടന്‍ പൊലീസും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി.

പ്രമേഹവും രക്തസമ്മര്‍ദ്ദവുമുള്ളയാളാണ് സുര്‍ജീത് എന്നും മസ്തിഷ്ക രക്തസ്രാവമാകാം മരണ കാരണമെന്നുമാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. എന്നാൽ പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ടിന് ശേഷമേ സ്ഥിരീകരിക്കാനാകൂവെന്നും പൊലീസ് അറിയിച്ചു. ഫൊറന്‍സിക്ക് സംഘം സ്ഥലത്തെത്തി സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. കാൺപൂർ സ്വദേശിയായ സുർജീത്തിന്റെ ബന്ധുക്കളെ വിവരമറിയിച്ചെന്നും അയോദ്ധ്യയിലേക്ക് എത്താനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. 

മലപ്പുറത്ത് കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം; പരിക്കേറ്റ രണ്ടാമത്തെ വിദ്യാർത്ഥിയും മരിച്ചു