Asianet News MalayalamAsianet News Malayalam

ബാങ്കിൽ വനിതാ ക്യാഷറെ അരിവാള്‍ ചൂണ്ടി കവര്‍ന്നത് എട്ടര ലക്ഷം; പ്രതിയെ വെടിയുതിര്‍ത്ത് പിടികൂടി പൊലീസ്, വീഡിയോ

ബൈക്കിലെത്തിയ രാകേഷിനോട് വാഹനം നിര്‍ത്താന്‍ പൊലീസ് ആവശ്യപ്പെട്ടു. എന്നാല്‍ അതിന് തയ്യാറാകാതെ ഇയാള്‍ പൊലീസ് സംഘത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

bank robbery case youth arrested after police encounter joy
Author
First Published Feb 3, 2024, 7:40 PM IST

ലഖ്‌നൗ: ഉത്തര്‍പ്രദേശ് ഗോണ്ട ജില്ലയിലെ ബാങ്കില്‍ കാഷ്യറുടെ കഴുത്തില്‍ അരിവാള്‍ വച്ച് ഭീഷണിപ്പെടുത്തി എട്ടര ലക്ഷം രൂപ മോഷ്ടിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. രാകേഷ് ഗുപ്ത എന്ന യുവാവിനെയാണ് ഏറ്റുമുട്ടലിലൂടെ പൊലീസ് പിടികൂടിയത്. 

'ഇന്നലെ കോട്വാലി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട പന്ത്‌നഗറിലെ യുപി ഗ്രാമീണ്‍ ബാങ്കിന്റെ ശാഖയിലാണ് സംഭവം. ഹെല്‍മറ്റ് ധരിച്ചെത്തിയ യുവാവ് അരിവാള്‍ കാണിച്ച് ബാങ്കിലെ വനിതാ കാഷ്യറെ ബന്ദിയാക്കിയ ശേഷമാണ് 8.54 ലക്ഷം രൂപയുമായി കടന്നുകളഞ്ഞത്. വിവരം അറിഞ്ഞെത്തിയ പൊലീസ്, പ്രതിയെ പിടികൂടാന്‍ അഞ്ച് സംഘങ്ങളെ രൂപീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കി. തുടര്‍ന്ന് പ്രദേശത്തെ റോഡ് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയ്ക്കിടെയാണ് രാകേഷിനെ പിടികൂടിയത്. ബൈക്കിലെത്തിയ രാകേഷിനോട് വാഹനം നിര്‍ത്താന്‍ പൊലീസ് ആവശ്യപ്പെട്ടു. എന്നാല്‍ അതിന് തയ്യാറാകാതെ ഇയാള്‍ പൊലീസ് സംഘത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇതോടെ പൊലീസുകാരും തിരികെ വെടിയുതിര്‍ത്തു. ഇതിനിടെ രാകേഷ് വലതുകാലിന് വെടിയേറ്റ് വീഴുകയായിരുന്നു.' തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. 


ഗ്രാമീണ്‍ ബാങ്കില്‍ കവര്‍ച്ച നടത്തിയ പ്രതിക്ക് പൊലീസ് നടത്തിയ വെടിവെപ്പില്‍ പരുക്കേറ്റു. ഇയാളെ ജില്ലാ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നുവെന്ന് എസ്പി അറിയിച്ചു. ബാങ്കില്‍ നിന്ന് മോഷ്ടിച്ച 8.54 ലക്ഷം രൂപയും സംഭവത്തിന് ഉപയോഗിച്ച മോട്ടോര്‍ സൈക്കിളും ഒരു പിസ്റ്റളും ഇയാളില്‍ നിന്ന് കണ്ടെടുത്തതായി എസ്പി മാധ്യമങ്ങളോട് പറഞ്ഞു. പ്രതിയെ പിടികൂടി പൊലീസ് സംഘത്തിന് 25,000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചതായി അദ്ദേഹം പറഞ്ഞു. 

'തമിഴ്‌നാടുമായുള്ള 2019ലെ കരാർപുതിയ പ്രഖ്യാപനവുമായി കെഎസ്ആർടിസി 
 

Latest Videos
Follow Us:
Download App:
  • android
  • ios